പൊലീസ് ഡ്രൈവർക്ക് മർദ്ദനം: രഹസ്യമൊഴിയെടുപ്പ്​ മുടങ്ങി

തിരുവനന്തപുരം: പൊലീസ് ഡ്രൈവരെ മർദ്ദിച്ച കേസിൽ രഹസ്യമൊഴിയെടുപ്പ് മുടങ്ങി. കേസിൽ പ്രതിയായ എഡിജിപി സുദേഷ് കുമാറിന്റെ മകൾ സ്​​​നി​​ഗ്​​​ധ സ്വദേശമായ...

പൊലീസ് ഡ്രൈവർക്ക് മർദ്ദനം: രഹസ്യമൊഴിയെടുപ്പ്​ മുടങ്ങി

തിരുവനന്തപുരം: പൊലീസ് ഡ്രൈവരെ മർദ്ദിച്ച കേസിൽ രഹസ്യമൊഴിയെടുപ്പ് മുടങ്ങി. കേസിൽ പ്രതിയായ എഡിജിപി സുദേഷ് കുമാറിന്റെ മകൾ സ്​​​നി​​ഗ്​​​ധ സ്വദേശമായ പഞ്ചാബിലേക്കു പോയതോടെയാണ് മൊഴിയെടുപ്പ് മുടങ്ങിത്. ഇ​​തോ​​ടെ ര​​ഹ​​സ്യ​​മൊ​​ഴി രേ​​ഖ​​പ്പെ​​ടു​​ത്താ​​ന്‍ മ​​റ്റൊ​​രു തീ​​യ​​തി തേ​​ടി ക്രൈം​​ബ്രാ​​ഞ്ച് കോ​​ട​​തി​​യി​​ല്‍ അ​​പേ​​ക്ഷ ന​​ല്‍കി.

എ.​​ഡി.​​ജി.​​പി​​യു​​ടെ മ​​ക​​ൾ സ്​​​നി​​ഗ്​​​ധ​​കു​​മാ​​റി​​ൻെറ ര​​ഹ​​സ്യ​​മൊ​​ഴി ചൊ​​വ്വാ​​ഴ്ച രേ​​ഖ​​പ്പെ​​ടു​​ത്താ​​നാ​​യി​​രു​​ന്നു കോ​​ട​​തി സ​​മ​​യം അ​​നു​​വ​​ദി​​ച്ച​​ത്. അ​​ത​​നു​​സ​​രി​​ച്ച്​ ക്രൈം​​ബ്രാ​​ഞ്ച് ന​​ട​​പ​​ടി​​ക​​ൾ പൂ​​ര്‍ത്തി​​യാ​​ക്കിയിരുന്നു. വി​​ദ്യാ​​ഭ്യാ​​സ​​സം​​ബ​​ന്ധ​​മാ​​യി ഒ​​ഴി​​വാ​​ക്കാ​​നാ​​വാ​​ത്ത അ​​ത്യാ​​വ​​ശ്യ​​മു​​ണ്ടെ​​ന്നും മ​​റ്റൊ​​രു ദി​​വ​​സം മൊ​​ഴി​​യെ​​ടു​​ക്കാ​​ന്‍ ത​​യാ​​റാ​​ണെ​​ന്നും എ.​​ഡി.​​ജി.​​പി​​യു​​ടെ കു​​ടും​​ബം അ​​ന്വേ​​ഷ​​ണ​​സം​​ഘ​​ത്തെ അ​​റി​​യി​​ച്ചിട്ടുണ്ട്.

ഗ​​വാ​​സ്ക​​ർ ഉ​​ൾ​​പ്പെ​​ടെ മൂ​​ന്നു​​പേ​​രു​​ടെ ര​​ഹ​​സ്യ​​മൊ​​ഴി അ​​ടു​​ത്ത​​മാ​​സം ഒ​​ന്നി​​ന് രേ​​ഖ​​പ്പെ​​ടു​​ത്തും. ഗവാസ്കർക്കു പുറമെ എഡിജിപിയുടെ പഴ്സനൽ സെക്യൂരിറ്റി അംഗം, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ പൊലീസ് പരിശീലക എന്നിവരുടെ രഹസ്യമൊഴിയും ഓഗ്സ്റ്റ് ഒന്നിനു രേഖപ്പെടുത്തും.എഡിജിപിയുടെ മകൾ മർദിച്ചെന്ന പരാതിയിൽ ഗവാസ്കറും ഗവാസ്കർ മോശമായി പെരുമാറിയെന്ന പരാതിയിൽ എഡിജിപിയുടെ മകളും ഉറച്ചുനിൽക്കുന്നതോടെയാണു രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. അതേസമയം എ.​​ഡി.​​ജി.​​പി​​യു​​ടെ മകൾ രണ്ടു വട്ടം പൊലീസിനോടു മൊഴി മാറ്റി പറഞ്ഞിരുന്നു.

Read More >>