എഡിജിപി നിഥിൻ അഗർവാളിന്റെ വീട്ടിലും പൊലീസുകാര്‍ക്ക് അടിമപ്പണി

തിരുവനന്തപുരം: പൊലിസുകാരെക്കൊണ്ട്​ അടിമപ്പണി ചെയ്യിച്ചെന്ന വിവാദത്തിൽ എ.ഡി.ജി.പി സുധേഷ്​ കുമാറിനു പുറമെ മറ്റൊരു എ.ഡി.ജി.പി കൂടി പ്രതിക്കൂട്ടിൽ....

എഡിജിപി നിഥിൻ അഗർവാളിന്റെ വീട്ടിലും പൊലീസുകാര്‍ക്ക് അടിമപ്പണി

തിരുവനന്തപുരം: പൊലിസുകാരെക്കൊണ്ട്​ അടിമപ്പണി ചെയ്യിച്ചെന്ന വിവാദത്തിൽ എ.ഡി.ജി.പി സുധേഷ്​ കുമാറിനു പുറമെ മറ്റൊരു എ.ഡി.ജി.പി കൂടി പ്രതിക്കൂട്ടിൽ. എഡിജിപി നിഥിൻ അഗർവാളിന്റെ പട്ടിയെ കുളിപ്പിക്കാനും പരിചരിക്കാനും ഡോഗ് സ്ക്വഡിലെ പൊലീസുകാരെ ഉപയോഗിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നു.

ഏകദേശം നാലു മാസം പഴക്കമുള്ള സംഭവത്തിന്റെ ദൃശ്യങ്ങളാണ്‌ പുറത്തുവന്നിരിക്കുന്നത്. നിലവിൽ റോഡ്​ സേഫ്​റ്റി കമീഷണറായ നിഥിന്‍ അഗര്‍വാള്‍ ബെറ്റാലിയന്‍റെ ചുമതലയുള്ള എഡിജിപി ആയിരുന്ന സമയത്ത് ഡോഗ്സ്വാഡിലെ പൊലീസുകാരെ വിളിച്ച് വരുത്തി വീട്ടിലെ പട്ടിയെ കുളിപ്പിക്കുന്നതിൻെറ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കന്നത്.

നിതിൻ അഗർവാളിനെതിരെ പരാതി നൽകുന്നതി​​​ൻെറ ഭാഗമായി പോലിസുകാർ തന്നെ പകർത്തിയതാണ് ദൃശ്യങ്ങൾ.​ സേനയിൽ ഉയർന്ന വിവാദത്തി​​ൻെറ പശ്​ചാത്തലത്തിൽ ചില പൊലീസ്​ ഉദ്യോഗസ്​ഥർ തന്നെയാണ്​ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് കൈമാറിയത്.

Story by
Read More >>