മാപ്പുപറയാം സ്‌നിഗ്ധ; വേണ്ടെന്ന് ഗവാസ്‌ക്കര്‍

തിരുവനന്തപുരം: പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മർദ്ദിച്ച സംഭവത്തിൽ മാപ്പ് പറയാന്‍ ഒരുക്കമാണെന്ന് എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ. അഭിഭാഷക...

മാപ്പുപറയാം സ്‌നിഗ്ധ; വേണ്ടെന്ന് ഗവാസ്‌ക്കര്‍

തിരുവനന്തപുരം: പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മർദ്ദിച്ച സംഭവത്തിൽ മാപ്പ് പറയാന്‍ ഒരുക്കമാണെന്ന് എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ. അഭിഭാഷക തലത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സ്‌നിഗ്ധ മാപ്പ് പറയാന്‍ തയ്യാറാണെന്ന് അറിയിച്ചത്.

എന്നാല്‍, ഒത്തുതീര്‍പ്പിന് തയാറല്ലെന്ന് ഗവാസ്‌കറിന്റെ കുടുംബം പ്രതികരിച്ചതായാണ് സൂചനകൾ. നേരത്ത ​ഗവാസ്ക്കറും മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞിരുന്നു. നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ഗാവാസ്‌കറിന്റെ അഭിഭാഷകന്‍ എഡിജിപിയുടെ മകളുടെ അഭിഭാഷകനെ അറിയിച്ചു.

കേസ് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം അവസാന ഘട്ടത്തിൽ എത്തിയ സാഹചര്യത്തിലാണ് എഡിജിപിയുടെ മകള്‍ മാപ്പ് പറഞ്ഞ് തടിയൂരാൻ ശ്രമം നടത്തുന്നത്. അന്വേഷണത്തിൽ സ്‌നിഗ്ധക്കെതിരെ നിരവധി തെളിവുകള്‍ ലഭിച്ചതായും സൂചനകളുടണ്ട്. നേരത്തെ സംഭവ സ്ഥലത്ത് ഇവരെ കണ്ടിരുന്നുവെന്ന് പ്രദേശത്ത് ജൂസ് കടനടത്തുന്നയാളടക്കം മൊഴി നൽകിയിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചതായാണ് സൂചനകൾ.

സംഭവത്തിൽ സ്‌നിഗ്ധയുടെ അറസ്റ്റ് തടയണമെന്നും എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജി നേരത്തെ തള്ളിയിരുന്നു. എഡിജിപിയുടെ മകൾക്കു പ്രത്യേക പരിഗണന നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

Read More >>