പൊലിസ് ഡ്രൈവർക്ക് മർദ്ദനം: എഡിജിപിയുടെ മകളെ കനകക്കുന്നില്‍ കണ്ടെന്ന് ദൃക്‌സാക്ഷി

Published On: 2018-06-20T10:45:00+05:30
പൊലിസ് ഡ്രൈവർക്ക് മർദ്ദനം: എഡിജിപിയുടെ മകളെ കനകക്കുന്നില്‍ കണ്ടെന്ന് ദൃക്‌സാക്ഷി

തിരുവനന്തപുരം: പൊലിസ് ഡ്രൈവര്‍ ഗാവസ്കറെ മര്‍ദിച്ച കേസില്‍ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ക്കെതിെര സാക്ഷിമൊഴി. എഡിജിപിയുടെ ഭാര്യയും മകളും കനകക്കുന്നില്‍ വന്നത് കണ്ടിരുന്നെന്നാണ് പരിസരത്തെ ജ്യൂസ് കച്ചവടക്കാരന്റെ മൊഴി. വൈശാഖനെന്ന ആളാണ് മൊഴി നൽകിയത്.

സുദേഷ് കുമാറിന്റെ മകളെയും ഭാര്യയെയും കനകക്കുന്നില്‍ പ്രഭാത നടത്തത്തിനെത്തിച്ചു തിരികെ പോകാന്‍ വണ്ടിയില്‍ കയറിയപ്പോള്‍ മര്‍ദിച്ചെന്നാണു ഗാവസ്കറുടെ പരാതി. കേസില്‍ വൈശാഖനെ അന്വേഷണ സംഘം സാക്ഷിയാക്കിയിട്ടുണ്ട്.

മര്‍ദിക്കുന്നതു കണ്ടില്ലെന്നാണു മൊഴി എങ്കിലും സംഭവ ദിവസം എഡിജിപിയുടെ ഭാര്യയും മകളും ഔദ്യോഗിക വാഹനത്തില്‍ കനകക്കുന്നിലെത്തിയതിനു സ്ഥിരീകരണമാകുന്നുണ്ട്. കൂടാതെ ഗാവസ്കറുടെ പരാതിയില്‍ പറയുന്ന അതേ സമയത്ത് അതേ സ്ഥലത്തു വാഹനം നിര്‍ത്തിയതിനും മൊഴി തെളിവാകുന്നു.

14ന് രാവിലെ കനകക്കുന്നില്‍ വെച്ചാണ് എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ചതെന്നായിരുന്നു ഗവാസ്‌കറിന്റെ മൊഴി. തെളിയിക്കാന്‍ സഹായകരമാകുന്നതാണ് വൈശാഖൻെറ സാക്ഷി മൊഴി.

Top Stories
Share it
Top