എഡിജിപി സുദേഷ് കുമാറിനെ സ്ഥാനത്ത് നിന്നും മാറ്റി

Published On: 2018-06-16T11:45:00+05:30
എഡിജിപി സുദേഷ് കുമാറിനെ സ്ഥാനത്ത് നിന്നും മാറ്റി

തിരുവന്തപുരം: ആരോപണ വിധേയനായ എഡിജിപി സുദേഷ് കുമാറിനെ ബറ്റാലിയന്‍ മേധാവി സ്ഥാനത്തുനിന്നും മാറ്റി.സുദേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച സംഭവം വലിയ വിവാദത്തിലേക്കെത്തിയിരുന്നു. പോലീസുകാരെ കൊണ്ട് എഡിജിപി വിട്ടുപണികള്‍ വരെ ചെയ്യ്ക്കുന്നുവെന്ന ആരോപണമുയര്‍ന്നിരുന്നു.

പുതിയ നിയമനം ഇതുവരെ തിരുമാനമായിട്ടില്ല.എങ്കിലും പോലീസിന് പുറത്തെവിടെയെങ്കിലും നിയമിക്കാനാണ് സാധ്യതയെന്നാണ് സൂചന.
സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പുണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവറുടെയും പോലീസ് അസോസിയേഷന്റെയും പരാതി തുടന്നാണ് സൂധേഷ് കുമാറിനെ നീക്കാനുള്ള തീരുമാനം. ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലി ചെയ്യുന്ന പോലീസുകാരുടെ പട്ടിക നല്‍കണമെന്ന് മുഖ്യമന്ത്രി ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ വാഹനങ്ങളുടെ കണക്കുകളും ലഭ്യമാക്കാന്‍ നിര്‍ദ്ദേശമുണ്ട്.

Top Stories
Share it
Top