ദേശീയ ചലച്ചിത്രപുരസ്‌കാരം: ചടങ്ങ് ബഹിഷ്‌കരിച്ചതിനെ ന്യായീകരിച്ച് അടൂര്‍

Published On: 7 May 2018 12:15 PM GMT
ദേശീയ ചലച്ചിത്രപുരസ്‌കാരം: ചടങ്ങ് ബഹിഷ്‌കരിച്ചതിനെ ന്യായീകരിച്ച് അടൂര്‍

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌ക്കാര വിതരണച്ചടങ്ങ് ജേതാക്കള്‍ ബഹിഷ്‌ക്കരിച്ചതിനെ ന്യായീകരിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.

അവരുടെ വികാരം വളരെ ന്യായമാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ഒരു മണിക്കൂറില്‍ കൂടുതല്‍ രാഷ്ട്രപതിയെ പങ്കെടുപ്പിക്കാനാവില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നാണ് അറിയിച്ചത്. അങ്ങനെയെങ്കില്‍ പുരസ്‌കാര വിതരണച്ചടങ്ങ് രണ്ട് ദിവസമായി നടത്താമായിരുന്നു.

പത്മ പുരസ്‌ക്കാരങ്ങളൊക്കെ അങ്ങനെയാണ് നല്‍കുന്നത്.അതും പ്രയാസമാണെങ്കില്‍ ഉപരാഷ്ട്രപതി കൊടുക്കട്ടെ. പക്ഷേ കലാകാരന്മാര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും ഈ പുരസ്‌കാരം രാഷ്ട്രപതിയുടെ കയ്യില്‍ നിന്ന് കിട്ടുക എന്നത് ഒരു അഭിമാനപ്രശ്‌നമാണ്. അതിനെ ലഘൂകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.Top Stories
Share it
Top