എയ്റോ ബ്രിഡ്ജുകൾ 30 ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തിക്കും

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള മൂന്ന് എയ്റോബ്രിഡ്ജുകൾ 28ന് മാഹിയിൽ നിന്ന് മട്ടന്നൂരിലേക്ക് കൊണ്ടു പോകും - മാഹി -തലശ്ശേരി - മേലെചൊവ്വ...

എയ്റോ ബ്രിഡ്ജുകൾ 30 ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തിക്കും

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള മൂന്ന് എയ്റോബ്രിഡ്ജുകൾ 28ന് മാഹിയിൽ നിന്ന് മട്ടന്നൂരിലേക്ക് കൊണ്ടു പോകും - മാഹി -തലശ്ശേരി - മേലെചൊവ്വ വഴിയാണ് മട്ടന്നൂരിലേക്ക് എയ്റോബ്രിഡ് എത്തിക്കുക. 28 ന് രാവിലെ 5 മണിക്ക് മാഹിയിൽ നിന്ന് കണ്ടെയ്നറുകൾ പുറപ്പെടും.

30 ന് വിമാനത്താവളത്തിൽ എത്തും. ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് എഡിഎം ഇ മുഹമ്മദ് യൂസഫിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. പൊലീസ്, ഫയർ ആൻറ് റസ്ക്യു, വൈദ്യുതി വകുപ്പുകളുടെ നിർദേശങ്ങളുമായി പൊതു ജനങ്ങൾ സഹകരിക്കണമെന്ന് എഡിഎം അഭ്യർഥിച്ചു.

Story by
Read More >>