കണ്ണൂർ വിമാനത്താവളത്തിൽ എയ്റോബ്രിഡ്ജുകൾ എത്തി 

Published On: 2018-06-29T20:45:00+05:30
കണ്ണൂർ വിമാനത്താവളത്തിൽ എയ്റോബ്രിഡ്ജുകൾ എത്തി 

എയ്റോബ്രിഡ്ജുമായി കണ്ടെയ്നർ ലോറി കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിലേക്ക് എയ്റോബ്രിഡ്ജുകൾ എത്തി. കഴിഞ്ഞ ദിവസം മാഹിയിൽ നിന്ന് പുറപ്പെട്ട കണ്ടെയ്നറുകൾ ദേശീയ പാതയിൽ മണിക്കൂറോളം ഗതാഗതം ക്രമീകരിച്ചാണ് ഇവിടെ എത്തിച്ചത്. മെയ് ഏഴിന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട കണ്ടെയ്നർ 58 ദിവസം റോഡ് മാർഗം സഞ്ചാരിച്ചാണ് വിമാനത്താവളത്തിൽ എത്തിയത്.

കണ്ണുരിൽ നിന്ന് കുടുതൽ സർവീസുകൾ ഉണ്ടാക്കുമെന്നുറപ്പായ സാഹചര്യത്തിലാണ് മുന്ന് എയ്റോബ്രിഡ്ജൂകൾകൂടി ഇറക്കുമതി ചെയ്തത്. നിലവിൽ വിമാനത്താവളത്തിൽ ആറ് എയ്റോ ബ്രിഡ്ജുകൾ മാത്രമെ സ്ഥാപിക്കാൻ കഴിയും. നേരത്തെ മുന്ന് എയ്റോ ബ്രി ഡജുകൾ വിമാനത്താവളത്തിൽ മാസങ്ങൾക്ക് മുമ്പ് എത്തിച്ചിരുന്നു. ആദ്യം കൊച്ചിയിലും പിന്നിട് അഴീക്കൽ തുറമുഖത്തുമെത്തിച്ച് റോഡ് മാർഗമാണ് കൊണ്ട് വന്നത്.


Top Stories
Share it
Top