കടുത്ത പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ് പോകുന്നതെന്ന് എ കെ ആന്റണി

തിരുവനന്തപുരം: നേതാക്കളുടെ പരസ്യ പ്രസ്താവന യുദ്ധം പാര്‍ട്ടിയെ തകര്‍ക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. പരസ്പരം കലഹിക്കുന്ന...

കടുത്ത പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ് പോകുന്നതെന്ന് എ കെ ആന്റണി

തിരുവനന്തപുരം: നേതാക്കളുടെ പരസ്യ പ്രസ്താവന യുദ്ധം പാര്‍ട്ടിയെ തകര്‍ക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. പരസ്പരം കലഹിക്കുന്ന യാദവകുലം പോലെയാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും ആന്റണി കുറ്റപ്പെടുത്തി. 67ല്‍ ഉള്ളതിനേക്കാള്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി കടന്നു പോകുന്നതെന്നും എകെ ആന്റണി പറഞ്ഞു.

തിരുവനന്തപുരത്ത് ലീഡര്‍ ജന്മശതാബ്ദി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുണാകന്റെ കാലത്ത് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഗ്രൂപ്പിസം ഇല്ലാതാകുമായിരുന്നു. കലാപമാണ് അടുത്തിടെ കോണ്‍ഗ്രസിലുണ്ടായത്. ചെങ്ങന്നൂരില്‍ നിന്ന് പാഠം പഠിക്കണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസിനെ തകര്‍ത്തവരാണ് ഇന്നത്തെ നേതാക്കളെന്ന് അടുത്ത തലമുറ പറയും. കരുണാകരനുണ്ടായിരുന്നെങ്കില്‍ ചെങ്ങന്നൂരിലെ തന്ത്രങ്ങള്‍ക്ക് മറുതന്ത്രം മെനഞ്ഞേനേ. ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും വിശ്വാസം ഉണ്ടായിരുന്ന നേതാവായിരുന്നു കരുണാകരന്‍. അങ്ങനെയായിരുന്നെങ്കില്‍ ബി.ജെ.പിക്ക് സ്വീകാര്യത ലഭിക്കില്ലായിരുന്നുവെന്നും ആന്റണി പറഞ്ഞു.