പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള കാരണം മനുഷ്യന്റെ പ്രകൃതി ചൂഷണം:മന്ത്രി എ കെ ശശീന്ദ്രന്‍

കോഴിക്കോട്:മനുഷ്യന്റെ പ്രകൃതി ചൂഷണങ്ങള്‍ കാരണമാണ് പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്നതെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍.ലോക പരിസ്ഥിതി...

പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള കാരണം മനുഷ്യന്റെ പ്രകൃതി ചൂഷണം:മന്ത്രി എ കെ ശശീന്ദ്രന്‍

കോഴിക്കോട്:മനുഷ്യന്റെ പ്രകൃതി ചൂഷണങ്ങള്‍ കാരണമാണ് പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്നതെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍.ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജലവിഭവ വികസന വിനിയോഗ കേന്ദ്രം സി ഡബ്യൂ ആര്‍ ഡി എം സംഘടിപ്പിച്ച പരിസ്ഥിതിദാനാഘോഷ ചടങ്ങുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യന്‍ നടത്തിയ പ്രകൃതി ചൂഷണത്തിന്റെ അനന്തരഫലമാണ് സമീപ കാലത്ത് സംഭവിച്ച പ്രകൃതി ദുരന്തങ്ങള്‍.ഇത്തരം ദുരന്തങ്ങള്‍ ഇല്ലാതാക്കാനുള്ള പോംവഴി പ്രകൃതിയെ സംരക്ഷിച്ച് നിലനിര്‍ത്തുക എന്നതാണ്. പാരിസ്ഥിതിക പ്രശ്നങ്ങളില്‍ നമുക്ക് മുന്നിലുള്ള വെല്ലുവിളി നാം തന്നെ സൃഷ്ടിച്ച തെറ്റുകളാണ്.പ്ലാസ്റ്റിക്ക് മാലിന്യം അതിന്റെ ഒരുദാഹരണമാണ്.മനുഷ്യന്‍ അവന്റെ താത്ക്കാലിക സൗകര്യങ്ങള്‍ മാത്രമാണ് നോക്കുന്നത്.

അതിനാലാണ് പ്ലാസ്റ്റിക്കിനെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നത്.ഉപയോഗ ശേഷം വലിച്ചെറിയപ്പെടുന്ന ഡിസ്പോസബ്ള്‍ പ്ലെയിറ്റുകള്‍ പോലുള്ള പുതുശീലങ്ങളില്‍ നിന്ന് തിരിച്ചു പോകാന്‍ കഴിയുമോ എന്നതാണ് വര്‍ത്തമാന ദുരന്ത സംഭവങ്ങള്‍ നമുക്ക് നല്‍കുന്ന സുചനകളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read More >>