ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകൾക്ക് നാളെ അവധി

തിരുവനന്തപുരം: കോട്ടയം, വൈക്കം താലൂക്കുകളിലെയും ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി,...

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകൾക്ക് നാളെ അവധി

തിരുവനന്തപുരം: കോട്ടയം, വൈക്കം താലൂക്കുകളിലെയും ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി, മീനച്ചില്‍ താലൂക്കിലെ കിടങ്ങൂര്‍ പഞ്ചായത്തുകളിലെയും പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗൻവാടികൾക്കും ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും വെള്ളിയാഴ്​ച കലക്​ടർ അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്​ചത്തെ അവധിക്ക് പകരം ഈ ടേമില്‍ മറ്റൊരു ദിവസം പ്രവൃത്തിദിവസമായിരിക്കും. തീയതി പിന്നീട് അറിയിക്കും. അംഗൻവാടികളിൽ നിന്നുള്ള സമീകൃത ആഹാര വിതരണത്തിന് തടസ്സം ഉണ്ടാകാതിരിക്കാന്‍ ഐ.സി.ഡി.എസ് പ്രത്യേകം ശ്രദ്ധിക്കണം.

പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്​ച കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ശനിയാഴ്​ച പ്രവൃത്തിദിനമായി പ്രഖ്യാപിച്ചിരുന്ന താലൂക്കിലെ പ്രഫഷനല്‍ കോളജ് ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.

ആലപ്പുഴ ജില്ലയിൽ കാലവർഷം ശക്തമായി തുടരുന്നതിനാലും ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാലും പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ച് കലക്ടർ ഉത്തരവായി. അംഗൻവാടികൾ തുറന്നുപ്രവർത്തിക്കേണ്ടതും കുട്ടികൾക്ക് അവധി നൽകേണ്ടതുമാണ്.

കനത്തമഴയെ തുടർന്ന്​ വെള്ളിയാഴ്​ച നിശ്ചയിച്ച എം.ജി സർവകലാശാല എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്.

Story by
Read More >>