കാലവര്‍ഷം; കേരളത്തില്‍ ജാഗ്രതാനിര്‍ദ്ദേശം

Published On: 2018-05-29T12:00:00+05:30
കാലവര്‍ഷം; കേരളത്തില്‍ ജാഗ്രതാനിര്‍ദ്ദേശം

തിരുവനന്തപുരം: കേരള-കര്‍ണാടക തീരത്ത് അറബിക്കടലിന്റെ തെക്ക് കിഴക്ക് കഴിഞ്ഞ ദിവസം രൂപപ്പെട്ട ശക്തമായ ന്യൂനമര്‍ദം നിലനില്‍ക്കുകയാണെന്നും കേരളാ തീരത്ത് ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.

കേരള-കര്‍ണാടക തീരത്തിന്റെയും ലക്ഷദീപ്-കന്യാകുമാരി മേഖലയിലും പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ് വീശും. കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍ ആകാനും സാധ്യതയുണ്ട്. കാലാവസ്ഥ മാറിമറിയാനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാല്‍ അടുത്ത 48 മണിക്കൂറത്തേക്ക് മത്സ്യത്തൊഴിലാളികള്‍ കേരള, കര്‍ണാടക തീരങ്ങളിലും ലക്ഷദീപ്, കന്യാകുമാരി, മാലിദീപ് മേഖലകളിലും മത്സ്യബന്ധനത്തിന് പോകരുതെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

http://thalsamayam.in/keralam/monsoon-arrives-kerala-451174468

Top Stories
Share it
Top