ജനങ്ങള്‍ തന്നെ കക്കൂസ് കണ്ണന്താനം എന്നാണ് വിളിക്കുന്നത്, അതില്‍ അഭിമാനിക്കുന്നു

കോഴിക്കോട്: കേരളത്തിലെ ജനങ്ങള്‍ തന്നെ കക്കൂസ് കണ്ണന്താനം എന്നാണ് വിളിക്കുന്നതെന്നും അതില്‍ തനിക്ക് അഭിമാനമേയുള്ളൂവെന്നും കേന്ദ്രടൂറിസം മന്ത്രി...

ജനങ്ങള്‍ തന്നെ കക്കൂസ് കണ്ണന്താനം എന്നാണ് വിളിക്കുന്നത്, അതില്‍ അഭിമാനിക്കുന്നു

കോഴിക്കോട്: കേരളത്തിലെ ജനങ്ങള്‍ തന്നെ കക്കൂസ് കണ്ണന്താനം എന്നാണ് വിളിക്കുന്നതെന്നും അതില്‍ തനിക്ക് അഭിമാനമേയുള്ളൂവെന്നും കേന്ദ്രടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കോഴിക്കോട്ട് ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് സോഷ്യല്‍മീഡിയയില്‍ തനിക്കെതിരെയുള്ള ട്രോളിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ഇതുവരെ ഏഴരക്കോടി കക്കൂസുകള്‍ ഉണ്ടാക്കിക്കൊടുക്കാന്‍ കഴിഞ്ഞു. അത് വലിയ നേട്ടമാണ്. എന്നാല്‍ കേരളത്തിലുള്ളവര്‍ക്ക് അത് മനസ്സിലാകില്ല. ഇവിടെ എല്ലാവര്‍ക്കും കക്കൂസും വീടും വൈദ്യുതിയുമുണ്ട്. കേരളത്തിന് പുറത്ത് ഇതല്ല സ്ഥിതി, കണ്ണന്താനം തുടര്‍ന്നു.

ചാനലുകള്‍ തുറക്കുമ്പോള്‍ ഈ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി സിനിമാ നടന്‍ ദിലീപ് ആണോയെന്ന് സംശയം തോന്നുന്നതായും അദ്ദഹം പറഞ്ഞു. വൃത്തികേട് കാണിച്ചാല്‍ വിചാരണ ചെയ്യണം. ജയിലില്‍ ഇടണം. സ്ത്രീകളെ ബഹുമാനിക്കുന്ന സംസ്‌കാരമാണ് നമുക്ക് വേണ്ടത്- അദ്ദേഹം പറഞ്ഞു.

Read More >>