കണ്ണൂര്‍ വിമാനത്താവളത്തിന്റെ അനുമതിക്കു വേണ്ടി നിരവധി ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ കൃത്യ സമയത്തു ക്ഷണിക്കാതെ സംസ്ഥാന സര്‍ക്കാര്‍ അപമാനിച്ചുവെന്നും കണ്ണന്താനം പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉല്‍ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കണ്ണന്താനം

Published On: 2018-12-07T18:14:40+05:30
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉല്‍ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കണ്ണന്താനം

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് കണ്ണൂര്‍ എയര്‍പോര്‍ട്ട് അതോറിറ്റി തന്നെ ക്ഷണിച്ചതെന്നും പങ്കെടുക്കില്ലെന്നറിയിച്ച് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ അനുമതിക്കു വേണ്ടി നിരവധി ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ കൃത്യ സമയത്തു ക്ഷണിക്കാതെ സംസ്ഥാന സര്‍ക്കാര്‍ അപമാനിച്ചുവെന്നും കണ്ണന്താനം പറഞ്ഞു.

വിമാനത്താവളത്തിന്റെ ഉല്‍ഘാടന ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടി, വി.എസ്.അച്യുതാനന്ദന്‍ എന്നിവരെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് നേതാക്കള്‍ നേരത്തെ വിട്ടു നില്‍ക്കുമെന്ന് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കണ്ണന്താനവും പങ്കെടുക്കില്ലെന്നറിയിച്ചത്. ഞായറാഴ്ചയാണ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം.

Top Stories
Share it
Top