എടത്തല മര്‍ദ്ദനം : നാലു പൊലീസുകാര്‍ക്കെതിരെ കേസ് 

Published On: 6 Jun 2018 6:30 AM GMT
എടത്തല മര്‍ദ്ദനം : നാലു പൊലീസുകാര്‍ക്കെതിരെ കേസ് 

ആലുവ: ആലുവ എടത്തലയില്‍ യുവാവിനെ മര്‍ദ്ദിച്ച കേസില്‍ 4 പോലീസുകാര്‍ക്കെതിരെ കേസെടുത്തു. ഗുരുതര പരിക്കേറ്റ ആലുവ സ്വദേശി ഉസ്മാനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

കവിളെല്ല് തകര്‍ന്നതായും അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മഫ്തിയിലായിരുന്ന പോലീസ് സഞ്ചരിച്ച കാറില്‍ യുവാവിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഉസ്മാനെ മര്‍ദ്ദിച്ച ശേഷം കാറില്‍ കയറ്റികൊണ്ടുപോയി. കാറിലും സ്‌റ്റേഷനിലും മര്‍ദ്ദിച്ചെന്നാണ് ആരോപണം.

പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിലും പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

Top Stories
Share it
Top