മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എഎം പരമന്‍ അന്തരിച്ചു

Published On: 2018-06-11T09:00:00+05:30
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എഎം പരമന്‍ അന്തരിച്ചു

തൃശ്ശൂര്‍: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ എംഎല്‍എയുമായ എഎം പരമന്‍(92) അന്തരിച്ചു. സംസ്‌കാരം വൈകീട്ട് 3.30ന് പാറേമേക്കാവ് ശാന്തിഘട്ടില്‍. മൃതദേഹം 12 മണിമുതല്‍ സിപിഐ ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും.

1987 മുതല്‍ 1992 വരെ ഒല്ലൂര്‍ എംഎല്‍എ ആയിരുന്നു.തൃശൂര്‍ ജില്ലയിലെ ആദ്യകാല തൊഴിലാളി നേതാക്കളില്‍ പ്രമുഖനാണ് എഎം പരമന്‍. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം,എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Top Stories
Share it
Top