കാണാതായ യുവതിയെ കണ്ടെത്തി മടങ്ങിയ പോലീസ് വാഹനം അപകടത്തില്‍​പ്പെട്ട്  മൂന്നു മരണം

ആലപ്പുഴ: അമ്പലപ്പുഴയിൽ പൊലീസ്​ വാഹനം അപകടത്തിൽ​പ്പെട്ട്​​ മൂന്ന്​ മരണം. കൊട്ടിയത്തു നിന്ന് കാണാതായ യുവതിയുമായി തിരിക വരുമ്പോഴാണ്‌ അപകടം ഉണ്ടായത്....

കാണാതായ യുവതിയെ കണ്ടെത്തി മടങ്ങിയ പോലീസ് വാഹനം അപകടത്തില്‍​പ്പെട്ട്  മൂന്നു മരണം

ആലപ്പുഴ: അമ്പലപ്പുഴയിൽ പൊലീസ്​ വാഹനം അപകടത്തിൽ​പ്പെട്ട്​​ മൂന്ന്​ മരണം. കൊട്ടിയത്തു നിന്ന് കാണാതായ യുവതിയുമായി തിരിക വരുമ്പോഴാണ്‌ അപകടം ഉണ്ടായത്. പൊലീസ്​ സംഘം സഞ്ചരിച്ച കാറും എതിർ ദിശയിൽ വരികയായിരുന്ന ടാങ്കർ ലോറിയും അമ്പലപ്പുഴക്ക്​ സമീപം കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ വനിതാ സിവിൽ പൊലീസ്​ ഒാഫീസർ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. സി.പി.ഒ ശ്രീകല, കാർ ഡ്രൈവർ നൗഫൽ, കൊട്ടിയം സ്വദേശി ഹസീന(30) എന്നിവരാണ്​ മരിച്ചത്​. കാറിലുണ്ടായിരുന്ന മറ്റൊരു പൊലീസുകാരൻ നിസാറിനു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്​. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. കാണാതായ ഹസീനയെ കണ്ടെത്തി തിരികെ കൊണ്ടു വരു​മ്പോ​ഴാണ്​ അപകടം നടന്നത്​. ഇന്ന്​ പുലർച്ചെ അഞ്ചു മണിയോടെയാണ്​ സംഭവം.

Story by
Read More >>