കുട്ടിയെ കുറ്റിക്കാട്ടിലെറിഞ്ഞത് രണ്ടാമതൊരു കുട്ടിയെ വേണ്ടാത്തതിനാല്‍

Published On: 2018-04-23T11:30:00+05:30
കുട്ടിയെ കുറ്റിക്കാട്ടിലെറിഞ്ഞത് രണ്ടാമതൊരു കുട്ടിയെ വേണ്ടാത്തതിനാല്‍

കൊല്ലം: കൊല്ലത്തെ പുത്തൂരില്‍ നവജാതശിശുവിനെ നായ്ക്കള്‍ കടിച്ചുകീറിയ സംഭവത്തില്‍ മാതാവ് പിടിയില്‍. പുത്തൂര്‍ സ്വദേശിനി അമ്പിളിയാണ് പിടിയിലായത്. അമ്മയുടെ സഹായത്തോടെ പ്രസവിച്ച ഉടന്‍ ഇവര്‍ കുഞ്ഞിനെ കൊന്ന് കുറ്റിക്കാട്ടിലെറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

രണ്ടാമതൊരു കുഞ്ഞിനെ ആവശ്യമില്ലാത്തതിനാലാണ് കുഞ്ഞിനെ കൊന്നതെന്ന് അമ്പിളി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്പിളി പിടിയിലാകുന്നത്.

Top Stories
Share it
Top