അത്യാസന്ന നിലയിലുള്ള രോഗിയെ ഉപേക്ഷിച്ച് ആംബുലന്‍സ് ജീവനക്കാര്‍ മുങ്ങി 

തിരുവനന്തപുരം: അത്യാസന്നനിലയിലുള്ള രോഗിയെ ഐസിയു വരാന്തയില്‍ ഉപേക്ഷിച്ച് കടന്ന ആംബുലന്‍സ് ജീവനക്കാര്‍ക്കെതിരെ ആശുപത്രി അധികൃതര്‍ പരാതി നല്‍കി....

അത്യാസന്ന  നിലയിലുള്ള  രോഗിയെ ഉപേക്ഷിച്ച് ആംബുലന്‍സ് ജീവനക്കാര്‍ മുങ്ങി 

തിരുവനന്തപുരം: അത്യാസന്നനിലയിലുള്ള രോഗിയെ ഐസിയു വരാന്തയില്‍ ഉപേക്ഷിച്ച് കടന്ന ആംബുലന്‍സ് ജീവനക്കാര്‍ക്കെതിരെ ആശുപത്രി അധികൃതര്‍ പരാതി നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവിന് മുന്നിലാണ് രോഗിയെ ഉപേക്ഷിച്ച് ആംബുലന്‍സ് ജിവനക്കാര്‍ കടന്ന് കളഞ്ഞത്.

കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതര നിലയില്‍ ആയ രോഗിയെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത് എസ് കെഎസ്എസ്എഫിന്റെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലേക്ക് ആയക്കുകയായിരുന്നു. രോഗിയുടെ കൂടെ ഒരാളുമായാണ് ഇവര്‍ മെഡിക്കര്‍ കോളേജിലെത്തിയത്. മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ രോഗിയെ ഇറക്കിയ ശേഷം കൂടെ വന്നയാളോട് ഒ. പി ടിക്കറ്റ് എടുത്ത് വരാന്‍ പറഞ്ഞ ആംബുലന്‍സ് ജീവനക്കാര്‍ അത്യാഹിത വിഭാഗത്തിലെ ഡോക്ടറെയോ ജീവനക്കാരെയോ കാണിക്കാതെ രോഗിയെ മെഡിക്കല്‍ ഐസിയുവിന് മുന്നില്‍ കിടത്തിയിട്ട് കടന്നു കളയാകുയായിരുന്നു.

ഇക്കാര്യങ്ങളൊന്നും ആശുപത്രി ജീവനക്കാര്‍ അറിഞ്ഞിരുന്നുന്നില്ല. ഐസിയുവിന് മുന്നില്‍ കുറേ നേരമായി ആരുമില്ലാതെ രോഗി കിടക്കുന്ന കണ്ട ജീവനക്കാര്‍ രോഗിയെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. രോഗിയുടെ കൈവശം ചികിത്സ വിദശാംശങ്ങളോ റഫറന്‍സ് ലെറ്ററോ, ഇല്ലായിരുന്നു.

ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ അത്യാഹിത വിഭാഗത്തില്‍ അന്വേഷിച്ചപ്പോഴാണ് ഇയാളുടെ ബന്ധുവിനെ കണ്ടെത്തിയത്. ഇതിനേ തുടര്‍ന്ന് രോഗിയുടെ ജീവന്‍ വെച്ച് പന്താടി കൊണ്ട് രോഗിയെ ഐസിയുവിന് മുന്നില്‍ ഉപേക്ഷിച്ച് പോയ ആംബുലന്‍സ് ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളേജ് പൊലീസിന് പരാതി നല്‍കി. രോഗി ഇപ്പോൾ മെഡിക്കൽ ഐ.സി.യു.വിൽ.ചികിത്സയിലാണ്.

Read More >>