അമിത് ഷാ കേരളത്തിലേക്ക്; പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കലും സഖ്യം വിപുലീകരിക്കലും മുഖ്യഅജണ്ട

Published On: 2018-06-28 03:15:00.0
അമിത് ഷാ കേരളത്തിലേക്ക്; പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കലും സഖ്യം വിപുലീകരിക്കലും മുഖ്യഅജണ്ട

ന്യൂഡൽഹി/ തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്റെ നിയമനത്തിൽ അനിശ്ചിത്വം തുടരുന്നതിനിടെ പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ ചൊവ്വാഴ്ച കേരളത്തിലെത്തും. വരുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാ​ഗമായാണ് ഷാ കേരളത്തിലെത്തുന്നത്. കേരളത്തിൽ പാർട്ടിയേയും മുന്നണിയേയും ശക്തിപ്പെടുത്തുന്നതിനും സംഖ്യം വിപുലീകരിക്കുന്നതിനുമാണ് ഷായുടെ സന്ദർശനത്തിലെ മുഖ്യഅജണ്ട.

തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട, മാവേലിക്കര, ആലപ്പുഴ എന്നീ ലോക്സഭാ മണ്ഡലങ്ങളെ സംബന്ധിച്ച കാര്യങ്ങൾ അമിത് ഷായുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചർച്ചചെയ്യും. തിരുവനന്തപുരത്തെ ചർച്ചയിൽ എല്ലാതലത്തിലുള്ള നേതാക്കന്മാരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും. എന്നാൽ അമിത് ഷായുടെ സന്ദർശനം പാർട്ടി സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാൻ വേണ്ടിയുള്ളതല്ലെന്ന് കേന്ദ്രനേതൃത്വം വിശദീകരിച്ചു.

അതേസമയം, ഷായുടെ സന്ദർശനത്തിന് പിറകെ പുതിയ അധ്യക്ഷന്റെ നിയമനം ഉണ്ടായേക്കുമെന്ന് ജനറൽ സെക്രട്ടറി മുരളീധർ റാവു വ്യക്തമാക്കി. ഇന്നലെ ചെങ്ങന്നൂരിൽ ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ സംസ്ഥാന നേതാക്കൾ യോഗം ചേർന്നിരുന്നു.

Top Stories
Share it
Top