പ്രതികരണവുമായി മോഹന്‍ലാല്‍; അമ്മയ്ക്ക് നിക്ഷിപ്ത താല്‍പര്യങ്ങളില്ല

കൊച്ചി: ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെയുണ്ടായ വിമര്‍ശനത്തില്‍ പ്രതികരണവുമായി അഭിനേതാക്കളുടെ സംഘടന അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍....

പ്രതികരണവുമായി മോഹന്‍ലാല്‍; അമ്മയ്ക്ക് നിക്ഷിപ്ത താല്‍പര്യങ്ങളില്ല

കൊച്ചി: ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെയുണ്ടായ വിമര്‍ശനത്തില്‍ പ്രതികരണവുമായി അഭിനേതാക്കളുടെ സംഘടന അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍. ദിലീപിനെതിരെ ഉണ്ടായ പുറത്താകല്‍ മരവിപ്പിക്കുക എന്ന ഐക്യകണ്ഠമായ അഭിപ്രായത്തോടൊപ്പം നിലനില്‍ക്കുക എന്ന ജനാധിപത്യ മര്യാദയാണ് അമ്മ കൈകൊണ്ടതെന്നും വിഷയത്തില്‍ അമ്മയ്ക്ക് നിക്ഷിപ്ത താല്‍പര്യങ്ങളിലെന്നും ലണ്ടനിൽ ഷൂട്ടിംഗിലുള്ള മോഹൻലാൽ അയച്ച പ്രസ്താവനയിൽ പറഞ്ഞു.

നടിക്കെതിരായ ആക്രമണത്തെ പറ്റി അറിഞ്ഞപ്പോള്‍ ആദ്യം വേദനിച്ചത് സിനിമ പ്രവര്‍ത്തകരായ ഞങ്ങളാണ്. ദിലീപിന്റെ അംഗത്വം സംബന്ധിച്ച് നടനെ ഔദ്യോഗികമായി അറിയിക്കുന്നതിന് മുന്നേ തന്നെ സംഘടനയ്‌ക്കെതിരെ ഉപയോഗിക്കാന്‍ തുടങ്ങി. ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാത്ത ചിലര്‍ സംഘടനയില്‍ നിന്നും പുറത്തു പോവുകയാണെന്ന് പ്രഖ്യാപിച്ചു. ആ തീരുമാനത്തിനു പിന്നിലെ വികാരം എന്തായാലും അത് പരിശോധിക്കാന്‍ പുതിയ നേതൃത്വം തയ്യാറാണ്, മോഹന്‍ലാല്‍ പറഞ്ഞു.

സംഘടനയിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങള്‍ക്ക് മാസം തോറും സഹായം എത്തിക്കുകയും ഈ പ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനയെ മാഫിയ എന്നും സ്ത്രീ വിരുദ്ധമെന്നും മുദ്രകുത്തുന്നത് മനുഷ്യത്വരഹിതമാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. പുറത്ത് നിന്ന് ചെളി വാരിയെറിയുന്നവർ എറിയട്ടെയെന്നും സംഘടനയെ ഗൂഢലക്ഷ്യത്തോടെ തകർക്കാൻ ശ്രമിക്കുന്നവരെ തൽക്കാലം അവഗണിക്കാമെന്നും പ്രസ്താവനയിലുണ്ട്. സംഘടനയിലെ അംഗങ്ങൾ ഒരുമയോടെ നിൽക്കേണ്ടത് നമ്മുടെ മാത്രം കാര്യമാണെന്നും വിയോജിപ്പുകളെ യോജിപ്പുകളാക്കി മാറ്റാമെന്നും മോഹൻ ലാൽ പറയുന്നു.

Story by
Read More >>