അമ്മ ഉടന്‍ യോഗം വിളിക്കണം 

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടന അമ്മയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ പ്രതിഷേധവുമായി മറ്റുനടിമാര്‍ രംഗത്ത്....

അമ്മ ഉടന്‍ യോഗം വിളിക്കണം 

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടന അമ്മയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ പ്രതിഷേധവുമായി മറ്റുനടിമാര്‍ രംഗത്ത്. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പാര്‍വ്വതി,രേവതി,പത്മപ്രിയ എന്നിവര്‍ അമ്മ ഭാരവാഹികള്‍ക്ക് കത്ത് നല്‍കി.

വനിതാ കൂട്ടായ്മയുടെ പേരിലാണ് കത്ത്. നേരത്തെ സംഭവത്തില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ രാജിവെച്ചിരുന്നു. അമ്മയുടെ യോഗം വിളിക്കണമെന്നും കത്തില്‍ അവര്‍ ആവശ്യപ്പെട്ടു.

അമ്മയുടെ കഴിഞ്ഞ യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ ഞങ്ങളെ ഞെട്ടിക്കുന്നതാണ്, അമ്മയിലെ അംഗങ്ങളെന്ന നിലയില്‍ സംഘടനയുടെ പുതിയ നിര്‍വാഹക സമിതിയുമായി കൂടികാഴ്ച ആവശ്യപ്പെടുന്നുവെന്നും കത്തില്‍ പറയുന്നുണ്ട്.

സംഘടനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:<>

Read More >>