തിലകനെതിരായ നടപടികള്‍ പിന്‍വലിക്കണം: അമ്മക്ക് മകന്റെ കത്ത്‌

Published On: 2018-06-30T09:45:00+05:30
തിലകനെതിരായ നടപടികള്‍ പിന്‍വലിക്കണം: അമ്മക്ക് മകന്റെ കത്ത്‌

കൊച്ചി: ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിക്കെതിരെ നടന്‍ ഷമ്മി തിലകന്‍. സംഭവം വിവാദമായ സാഹചര്യത്തില്‍ മരണാനന്തരമെങ്കിലും തിലകനെതിരെയുള്ള അച്ചടക്ക നടപടി പിന്‍വലിക്കണമെന്ന് ഷമ്മി തിലകന്‍ അമ്മയ്ക്ക് അയച്ച കത്തില്‍ പറയുന്നു. അമ്മ ഇറക്കിയ സുവനീരില്‍ മരിച്ചവരുടെ പട്ടികയില്‍ നിന്ന് അച്ഛന്റെ പേര് വെട്ടിമാറ്റിയത് വേദനാജനകമെന്നും ഷമ്മി പറഞ്ഞു.

നേരത്തെ സംവിധായകന്‍ ആഷിഖ് അബുവും തിലകനെതിരെ എ.എം.എം.എയുടെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന' കുറ്റത്തിന് 'മരണം വരെ സിനിമത്തമ്പുരാക്കന്മാര്‍ ശത്രുവായി പുറത്തുനിര്‍ത്തിയ തിലകന്‍ ചേട്ടനോട് 'അമ്മ' മാപ്പുപറയുമായിരിക്കും, അല്ലേ എ്ന്നായിരുന്നു ദിലീപിനെ തിരിച്ചെടുത്തതില്‍ ആഷിഖ് പ്രതികരിച്ചത്. തിലകന്‍ ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ലെന്നും ആഷിഖ് ഓര്‍മ്മപ്പെടുത്തിയിരുന്നു.

Top Stories
Share it
Top