പ്രശ്ന പരിഹാരത്തിന് ശ്രമം: നടിമാരുമായി ചർച്ചക്കൊരുങ്ങി അമ്മ

കൊച്ചി: നടിയ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് സംഘടനയിൽ ഉടലെടുത്ത ഭിന്നതകൾ പരിഹരിക്കുന്നതിനായി ...

പ്രശ്ന പരിഹാരത്തിന് ശ്രമം: നടിമാരുമായി ചർച്ചക്കൊരുങ്ങി അമ്മ

കൊച്ചി: നടിയ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് സംഘടനയിൽ ഉടലെടുത്ത ഭിന്നതകൾ പരിഹരിക്കുന്നതിനായി ചർ​ച്ചക്കൊരുക്കമെന്ന് അമ്മ. അടുത്ത മാസം ​ഏഴാം തിയ്യതിയാണ് ചർച്ചക്ക് വിളിച്ചിരിക്കുന്നത്.

പ്രശ്​നങ്ങൾ ചൂണ്ടിക്കാട്ടിയ രേവതി, പത്​മപ്രിയ, പാർവതി എന്നിവരുമായി ചർച്ച നടത്താൻ തയാറാണെന്നാണ്​ സംഘടന അറിയിച്ചിരിക്കുന്നത്​. സംഘടനയുടെ നിലപാടിലും നടപടികളിലും ആശങ്കയുണ്ടെന്ന് നടിമാരായ രേവതിയും പാര്‍വതിയും പത്മപ്രിയയും സംഘടനയുടെ സെക്രട്ടറിയായ ഇടവേള ബാബുവിന് എഴുതിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. ദിലീപിനെ തിരിച്ചെടുത്ത നടപടി പുന:പരിശോധിക്കണമെന്നും, സംഘടനയിലെ അംഗങ്ങള്‍ എന്ന നിലയില്‍ തങ്ങളുമായി കൂടികാഴ്ചയ്ക്ക് തയ്യാറാകണമെന്നുമായിരുന്നു കത്തിലെ പ്രധാന ആവശ്യം.

കേസിൽ പ്രതിയായ ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ തുടർന്ന്​ നാല്​ നടിമാർ സംഘടനയിൽ നിന്ന്​ രാജിവെച്ചിരുന്നു. അമ്മയുടെ നടപടി വ്യാപക പ്രതിഷേധത്തിനും കാരണമായി.

Read More >>