അമ്മ- ഡബ്ല്യുസിസി നിര്‍ണായക കൂടിക്കാഴ്ച ഇന്ന്

കൊച്ചി: മലയാള സിനിമാ അഭിനേതാക്കളുളെ സംഘടനയായ അമ്മയുടെ ഭാരവാഹികള്‍ വനിതാകുട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങളുമായി ഇന്ന് കൂടിക്കാഴ്ച...

അമ്മ- ഡബ്ല്യുസിസി നിര്‍ണായക കൂടിക്കാഴ്ച ഇന്ന്

കൊച്ചി: മലയാള സിനിമാ അഭിനേതാക്കളുളെ സംഘടനയായ അമ്മയുടെ ഭാരവാഹികള്‍ വനിതാകുട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ നടി ആക്രമണകേസ് പ്രധാന ചര്‍ച്ചയാവും. അമ്മയ്ക്കു കത്തു നല്‍കിയ ഡബ്ല്യുസിസി പ്രതിനിധികളുമായാണ് ഇന്ന് ചര്‍ച്ച നടക്കുക.

നടിയെ ആക്രമിക്കപ്പെട്ട കേസില്‍ കക്ഷി ചേരാനുള്ള അമ്മ ഭാരവാഹികളുടെ ശ്രമം കൂടുതല്‍ വിവാദമായതോടെ നിര്‍ണ്ണയക കൂടിക്കാഴ്ചക്ക് വഴിയൊരുക്കിയത്. താന്‍ അമ്മയുടെ ഭാഗമല്ലെന്നും സഹായം വേണ്ടെന്നും അമ്മ ഭാരവാഹികള്‍ കോടതിയില്‍ ഹര്‍ജി നല്‍കിയതിന് പിന്നാലെ ആക്രമിക്കപ്പെട്ട നടി രംഗത്തു വന്നിരുന്നു. അഭിനേതാക്കളായ ഹണി റോസും രചനാ നാരായണന്‍കുട്ടിയുമായിരുന്നു നടിക്കു വേണ്ടി അമ്മയുടെ പ്രതിനിധികളായി കക്ഷിചേരാനെത്തിയത്. എന്നാല്‍ തനിക്ക് സ്വന്തമായി കേസ് നടത്താന്‍ പ്രാപ്തിയുണ്ടെന്ന് നടി വ്യക്തമാക്കിയതോടെ കോടതി തന്നെ കക്ഷി ചോരാനെത്തിയവരുടെ ലക്ഷ്യമെന്തെന്നു ചോദിച്ചു. ഇത് അമ്മയില്‍ പ്രതിസന്ധി സൃഷ്ടിച്ചു. അമ്മയുടെ എക്‌സിക്യുട്ടീവ് പ്രതിനിധികള്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചേക്കുമെന്നാണ് സൂചന.

കോടതിയില്‍ കക്ഷി ചേരാനുള്ള അമ്മയുടെ ശ്രമം മുഖം രക്ഷിക്കനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നുള്ള ആരോപണം ഉയര്‍ന്നു കഴിഞ്ഞു. അതേപോലെ അമ്മക്കുള്ളില്‍ തന്നെ രണ്ടു ചേരികളുണ്ടായി എന്നാണ് പുതിയ വാര്‍ത്തകള്‍. വിചാരണയ്ക്കു വനിതാ ജഡ്ജിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ കത്തു തയാറാക്കി മുഖ്യമന്ത്രിക്കു നല്‍കാന്‍ ശ്രമിച്ചെങ്കിലും മറുപക്ഷം അതു പൊളിച്ചുവെന്നും ആരോപണമുണ്ട്. സര്‍ക്കാരിനു മുന്നില്‍ നിവേദനം എത്തിക്കാന്‍ കഴിയാതെ വന്നതോടെയാണു നടിയെ അനുകൂലിക്കുന്ന വിഭാഗം കോടതിയില്‍ കക്ഷി ചേരാന്‍ ശ്രമിച്ചത്. ലാലിന്റെ അനുമതിയും ലഭിച്ചു. പക്ഷേ, നടി വിമുഖത പ്രകടിപ്പിച്ചതോടെ ആ ശ്രമവും ദുര്‍ബലമായി.

നടിയെ ഉപദ്രവിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ അമ്മ തിരിച്ചെടുത്തതിനെതിരെ ചലച്ചിത്രരംഗത്തെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി പ്രതിഷേധിച്ചതോടെയാണു പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് അമ്മ നേതൃത്വം കഴിഞ്ഞ മാസം സമ്മതിച്ചത്. ഇന്നു നടക്കാനിരിക്കുന്ന ചര്‍ച്ചയിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്.


Read More >>