ഫോര്‍മാലിന്‍ കണ്ടത് ആന്ധ്രയിലെ മത്സ്യങ്ങളില്‍

Published On: 2018-06-26T16:15:00+05:30
ഫോര്‍മാലിന്‍ കണ്ടത് ആന്ധ്രയിലെ മത്സ്യങ്ങളില്‍

കോഴിക്കോട്: ആന്ധ്രപ്രദേശില്‍ നിന്ന് കേരളത്തിലെത്തിച്ച മത്സ്യങ്ങളിലാണ് ഫോര്‍മാലിന്‍ കണ്ടെത്തിയതെന്ന് ആള്‍ കേരള ഫിഷ് മര്‍ച്ചന്റ്‌സ് ആന്റ് കമ്മീഷന്‍സ് ഏജന്റ് അസോസിയേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാളയാര്‍ ചെക്ക് പോസ്റ്റില്‍ 163 വാഹനങ്ങള്‍ പരിശോധന നടത്തിയപ്പോള്‍ ഒരു വാഹനത്തില്‍ നിന്നുമാത്രമാണ് ഫോര്‍മാലിന്‍ അടങ്ങിയ മത്സ്യം ഫുഡ്‌സേഫ്റ്റി അധികൃതര്‍ പിടികൂടിയത്. പിടിച്ചെടുത്ത മത്സ്യം ആന്ധ്രയില്‍ നിന്നു കൊണ്ടുവന്നതാണ്. കഴിഞ്ഞ വര്‍ഷവും ആന്ധ്രയിലെ മത്സ്യത്തില്‍ ഫോര്‍മാലിന്‍ കണ്ടെത്തിയിരുന്നു.

വീണ്ടും രാസവസ്തു കണ്ടെത്തിയതിനെ തുടര്‍ന്ന് ആന്ധ്രയിലെ കച്ചവടക്കാരോട് കേരളത്തിലെയ്ക്ക് മത്സ്യം അയക്കേണ്ടെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ വ്യാപക പ്രചരണം നടക്കുന്നത് മത്സ്യതൊഴിലാളികളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളെ ബാധിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ആള്‍ കേരള ഫിഷ് മര്‍ച്ചന്റ്‌സ് ആന്റ് കമ്മീഷന്‍സ് ഏജന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നൂറുദ്ദീന്‍ തലശേരി, പ്രസിഡന്റ് കെ.പി.എം.കെ കുഞ്ഞി, സെക്രട്ടറി സി.എം ഷാഫി, ജില്ലാ പ്രസിഡന്റ് എം. ബഷീര്‍, അഭിലാഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Top Stories
Share it
Top