അന്ത്യോദയയ്ക്ക് കാസര്‍ഗോഡ് സ്‌റ്റോപ്പില്ല; ചങ്ങല വലിച്ച് എം.എല്‍.എയുടെ പ്രതിഷേധം 

കാസര്‍ഗോഡ്: ഏറെകാലത്തെ കാത്തിരിപ്പിന് ശേഷമാണ് കൊച്ചുവേളിയില്‍ നിന്ന് മംഗലാപുരത്തേക്ക് അന്ത്യോദയ എക്‌സ്പ്രസ് ഓടിതുടങ്ങിയത്. മുഴുവന്‍ ജനറല്‍...

അന്ത്യോദയയ്ക്ക് കാസര്‍ഗോഡ് സ്‌റ്റോപ്പില്ല; ചങ്ങല വലിച്ച് എം.എല്‍.എയുടെ പ്രതിഷേധം 

കാസര്‍ഗോഡ്: ഏറെകാലത്തെ കാത്തിരിപ്പിന് ശേഷമാണ് കൊച്ചുവേളിയില്‍ നിന്ന് മംഗലാപുരത്തേക്ക് അന്ത്യോദയ എക്‌സ്പ്രസ് ഓടിതുടങ്ങിയത്. മുഴുവന്‍ ജനറല്‍ കോച്ചുകളുമായി ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രം സ്റ്റോപ്പുള്ള വണ്ടി യാത്രക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടതുമാണ്. എന്നാല്‍ വണ്ടിക്ക് കാസര്‍ഗോഡ് ജില്ലയില്‍ സ്‌റ്റോപ്പില്ലാത്തത് യാത്രക്കാര്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു. ഇതിന്റെ ഭാഗമായാി അന്ത്യോദയ എക്‌സപ്രസ് രാവിലെ കാസര്‍ഗോഡ് എത്തിയപ്പോള്‍ കാസര്‍ഗോഡ് എം.എല്‍.എ എന്‍.എ നെല്ലിക്കുന്നും യൂത്ത് ലീഗ് പ്രവര്‍ത്തകരും കൂടി ട്രെയിന്‍ ചങ്ങല വലിച്ച് നിര്‍ത്തി പ്രതിഷേധിച്ചു.

''രാജധാനി അടക്കം ഇതുവരെ 5 വണ്ടികളാണ് കാസര്‍ഗോഡ് ജില്ലയെ അവഗണിച്ചു കൊണ്ട് നിര്‍ത്താതെ പോകുന്നത്. വേഗത കുറയും എന്നതടക്കമുള്ള പലകാരണങ്ങളാണ് ഇതിന് പിന്നില്‍. എന്നാല്‍ ഈ വണ്ടിക്ക് സ്റ്റോപ്പ് അനുവദിക്കാതിരിക്കാന്‍ ഒരു ന്യായീകരണവുമില്ല. കാസര്‍ഗോട്ടെ മുഴുവന്‍ ജനങ്ങളുടെയും വികാരമാണിത്'', എം.എല്‍.എ പറഞ്ഞു.

കാസര്‍ഗോഡിനെ കൂടാതെ ആലപ്പുഴയിലും വണ്ടിക്ക് സ്റ്റോപ്പില്ല. ആലപ്പുഴ വഴി സര്‍വ്വീസ് നടത്തുന്ന വണ്ടിക്ക് കൊല്ലം കഴിഞ്ഞാല്‍ എറണാകുളത്താണ് അടുത്ത സ്റ്റോപ്പ്. ശനി, വ്യാഴം ദിവസങ്ങളില്‍ രാത്രി 9.25 ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.15ന് മംഗലാപുരത്തും, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 8ന് മംഗലാപുരത്തു നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.10ന് കൊച്ചുവേളിയിലും എത്തുന്ന രീതിയിലാണ് വണ്ടിയുടെ യാത്ര ക്രമീകരിച്ചിരിക്കുന്നത്.

Read More >>