അന്ത്യോദയ  എക്സ്പ്രസ്സ് മലപ്പുറത്ത് മാത്രം നിര്‍ത്തില്ല 

Published On: 28 Jun 2018 3:30 PM GMT
അന്ത്യോദയ  എക്സ്പ്രസ്സ് മലപ്പുറത്ത് മാത്രം നിര്‍ത്തില്ല 

മലപ്പുറം: പുതുതായി ആരംഭിച്ച കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്സ്പ്രസിന് ഇനി സ്റ്റോപ്പില്ലാത്തത് മലപ്പും ജില്ലയിൽ മാത്രം. ആലപ്പുഴ, കാസർകോട് ജില്ലകളിൽ പുതിയ സ്റ്റോപ്പ് അനുവദിച്ച് ഉത്തരവിറങ്ങിയതോടെ മലപ്പുറത്തെ യാത്രക്കാർക്ക് മാത്രം വണ്ടി അന്യമാകുന്നു. നിലവിൽ ജില്ലയിലൊരിടത്തും നിർത്താതെ പോകുന്ന ട്രെയിനുകളുടെ കൂട്ടത്തിലേക്കാണ് അന്ത്യോദയയും കൂകിപ്പായുന്നത്.

പൂർണമായും അൺ റിസർവ്ഡ് ആയതും ആധുനിക സൗകര്യങ്ങളുമുള്ള ട്രെയിനാണിത്. സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനായ തിരൂരിൽ വിവിധ പ്രക്ഷോഭ പരിപാടികൾ നടന്ന് വരികയാണ്.

തെക്കോട്ടും വടക്കോട്ടു മായി സർവീസ് നടത്തുന്ന 26 ട്രെയിനുകൾ നിലവിൽ മലപ്പുറം ജില്ലയിൽ എവിടേയും നിർത്താതെ സർവീസ് നടത്തുന്നുണ്ട്.

മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ലാത്ത മറ്റ് ട്രെയിനുകൾ.

12483 കൊച്ചുവേളി അമൃത്സർ എക്സ്പ്രസ് (ബുധൻ)

22630 തിരുനെൽവേലി ദാദർ എക്സ്പ്രസ് (ബുധൻ)

22653 നിസാമുദ്ധീൻ എക്സ്പ്രസ് (ശനി)

12217 സമ്പർക്ക ക്രാന്തി എക്സ് പ്രസ് (തിങ്കൾ, ശനി)

22476 ബിക്കാനീർ എ.സി എക്സ്പ്രസ് (ശനി)

16688 നവയുഗ് എക്സ് പ്രസ് (വ്യാഴം)

19577 തിരുനെൽവേലി- ജമംഗർ എക്സ് പ്രസ് (തിങ്കൾ, ചൊവ്വ)

19331 കൊച്ചുവേളി- ഇൻഡോർ എക്സ്പ്രസ് (വെള്ളി)

22659 ഡെറാഡൂൺ- കൊച്ചുവേളി എക്സ്പ്രസ് (വെള്ളി)

12431 ട്രിവാൻഡ്രം-നിസാമുദ്ധീൻ രാജധാനി (ബുധൻ, വെള്ളി, ശനി)

22633 ട്രിവാൻഡ്രം-നിസാമുദ്ധീൻ എക്സ്പ്രസ് (ബുധൻ)

22655 ട്രിവാൻഡ്രം-നിസാമുദ്ധീൻ എക്സ്പ്രസ് (ബുധൻ).
ഈ ട്രെയിനുകൾക്ക് മടക്ക യാത്രയിലും സ്റ്റോപ്പില്ല.

Top Stories
Share it
Top