മുല്ലപ്പള്ളിക്കെതിരെ ഇന്ദിരാ ഭവന് മുന്നില്‍ പോസ്റ്ററുകൾ

തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റാകുന്നതിനെതിരെ ഇന്ദിരാ ഭവന് മുന്നില്‍ പോസ്റ്റര്‍ ഒട്ടിച്ച് പ്രതിഷേധം. മുങ്ങുന്ന കപ്പലിന്...

മുല്ലപ്പള്ളിക്കെതിരെ  ഇന്ദിരാ ഭവന് മുന്നില്‍ പോസ്റ്ററുകൾ

തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റാകുന്നതിനെതിരെ ഇന്ദിരാ ഭവന് മുന്നില്‍ പോസ്റ്റര്‍ ഒട്ടിച്ച് പ്രതിഷേധം. മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നതുപോലെയാണ് മുല്ലപ്പള്ളിയെ പ്രസിഡന്റാക്കുന്നതെന്നാണ്‌ പോസ്റ്ററിലെ പരിഹാസം. കോണ്‍ഗ്രസില്‍ നിന്നും നിപ്പ വൈറസുകളെ തൂത്തെറിയൂവെന്നും ആഹ്വാനം ചെയ്യുന്ന വാചകങ്ങളും പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

എം.എം. ഹസന്‍ പ്രസിഡന്റായിരുന്നപ്പോള്‍ പാര്‍ട്ടി ഐസിയുവിലായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രനെ പ്രസിഡന്റാക്കിയാല്‍ പാര്‍ട്ടിയെ വെന്റിലേറ്ററിലാക്കുന്നതിന് തുല്യമാണെന്നും പോസ്റ്ററിൽ പരിഹാസമുണ്ട്. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നുത്.

അതേ സമയം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോ​ഗം ഇന്ന് ചേരുന്നുണ്ട്. കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് സംബന്ധിച്ച വിവാദങ്ങളും അതേ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന പ്രതിഷേധങ്ങളും സമിതി ചര്‍ച്ച ചെയ്യും. നേതൃമാറ്റം ആവശ്യപ്പെട്ട് യുവനേതാക്കള്‍ രം​ഗത്തെത്തിയ സാഹചര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മാറ്റം സംബന്ധിച്ച കാര്യങ്ങളും ഇന്ന് സമിതി ചര്‍ച്ച ചെയ്‌തേക്കും.

Read More >>