അറയ്ക്കലിന് ഇനി പുതിയ അവകാശി; സ്ഥാനാരോഹണ ചടങ്ങ് ഞായറാഴ്ച

കണ്ണൂര്‍: അംശവടിയും വാളും പരിചയും തട്ടകുടയും രാജഭരണത്തിലെ ശേഷിപ്പുകളുമെല്ലാം ഔദ്യോഗികമായി ഏറ്റെടുത്ത് കേരളത്തിലെ ഏക മുസ്ലീം രാജവംശമായ അറക്കല്‍...

അറയ്ക്കലിന് ഇനി പുതിയ അവകാശി; സ്ഥാനാരോഹണ ചടങ്ങ് ഞായറാഴ്ച

കണ്ണൂര്‍: അംശവടിയും വാളും പരിചയും തട്ടകുടയും രാജഭരണത്തിലെ ശേഷിപ്പുകളുമെല്ലാം ഔദ്യോഗികമായി ഏറ്റെടുത്ത് കേരളത്തിലെ ഏക മുസ്ലീം രാജവംശമായ അറക്കല്‍ രാജവംശത്തിന്‍െ്റ മുപ്പത്തിയെട്ടാമത്തെ അവകാശിയായ ആദിരാജ ഫാത്തിമ മുത്തു ബീവി ഞായറാഴ്ച അധികരാമേല്‍ക്കും.

ഭരണാധികാരിയായിരുന്ന അറക്കല്‍ ആദിരാജ സൈനബ ആയിഷാബീ (93) നിര്യാതയായതിനെ തുടര്‍ന്നാണ് പുതിയ ഭരണാധികാരി അധികരമേല്‍ക്കുന്നത്. ആദിരാജ സൈനബ ആയിഷാബിയുടെ സഹോദരിയാണ് പുതുതായി സ്ഥാനമേറ്റെടുക്കുന്ന ആദിരാജ ഫാത്തിമ മുത്തു ബീവി. ജില്ലാ കലക്ടറും എഡിഎമ്മും വില്ലേജ് ഓഫീസര്‍മാരും പോലീസ് അധികാരികളും മറ്റ് പൗര പ്രമുഖരും നാട്ടുകാരും അധികാരമേല്‍ക്കല്‍ ചടങ്ങില്‍ പങ്കെടുക്കും.

ആദിരാജ സൈനബ ആയിഷാബിക്കുവേണ്ടി ഭരണ നടപടി ക്രമങ്ങള്‍ നടത്തി വന്നിരുന്ന മകന്‍ ആദിരാജ മുഹമ്മദ് റാഫിയും കുടുംബവും രാജഭരണത്തിലെ ശേഷിപ്പുകളെല്ലാം ഔദ്യോഗികമായി ഫാത്തിമ മുത്തു ബീവിക്ക് കൈമാറുന്നതാണ് അധികാരാരോഹണത്തിന്‍െ്റ പ്രധാന ചടങ്ങ്. നിലവില്‍ സ്ഥാനമേറ്റെടുക്കുന്ന ആദിരാജ ഫാത്തിമ മുത്തു ബീവിയുടെ ഭര്‍ത്താവ് പതേരനായ സി.വി. കുഞ്ഞഹമ്മദ് എളയാണ്. ഏക മകള്‍ ആദിരാജ ഖദീജ സൂഫയയും കുടുംബവും നിലവില്‍ ബാംഗളൂരുവിലാണ് താമസം. ഞായറാഴ്ച നടക്കുന്ന സ്ഥാനാരോഹണ ചടങ്ങിന് ശേഷം തുടര്‍ ഭരണ അവകാശികളെയും പ്രഖ്യാപിക്കും. ഈ അവകാശികളായിരിക്കും ഭരണത്തിന്‍െ്റ നടപടി ക്രമങ്ങള്‍ നിയന്ത്രിക്കുക.


Read More >>