ആര്‍ദ്രം മിഷന്‍: സംസ്ഥാനത്ത് 500 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍കൂടി

Published On: 2018-06-30T08:30:00+05:30
ആര്‍ദ്രം മിഷന്‍: സംസ്ഥാനത്ത് 500 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് 500 പ്രാഥമികാരോഗ്യ കേന്ദ്രത്തെക്കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി (എഫ്എച്ച്‌സി) ഉയര്‍ത്തി. ജനങ്ങളില്‍ ഓരോരുത്തര്‍ക്കും കുടുംബഡോക്ടറുടെ സേവനം ലഭ്യമാക്കലും പരിസരശുചിത്വമടക്കം ഉറപ്പാക്കുകയുമാണ് ലക്ഷ്യം.

ആര്‍ദ്രം മിഷന്റെ ഭാഗമായി ആദ്യഘട്ടം 170 പിഎച്ച്‌സിയെ എഫ്എച്ച്‌സിയായി ഉയര്‍ത്തിയതിന് പിന്നാലെയാണ് രണ്ടാംഘട്ടത്തില്‍ 500 പിഎച്ച്‌സികളെക്കൂടി ഉയര്‍ത്തുന്നത്. ഇതോടെ സംസ്ഥാനത്ത് 670 എഫ്എച്ച്‌സികളാകും.

ആകെയുള്ള 858 പിഎച്ച്‌സിയില്‍ അവശേഷിക്കുന്ന 188 എണ്ണം അടുത്തഘട്ടം എഫ്എച്ച്‌സികളാക്കുമെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു.
തിരുവനന്തപുരം 41, കൊല്ലം 38, പത്തനംതിട്ട 26, ആലപ്പുഴ 40, കോട്ടയം 34, ഇടുക്കി 25, എറണാകുളം 40, തൃശൂര്‍ 48, പാലക്കാട് 44, മലപ്പുറം 40, കോഴിക്കോട് 37, വയനാട് 15, കണ്ണൂര്‍ 50, കാസര്‍കോട് 22 എന്നിങ്ങനെയാണ് ജില്ലകളില്‍ കുടുംബാരോഗ്യകേന്ദ്രം അനുവദിച്ചത്. ഇതോടെ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും കുടുംബഡോക്ടറുടെ സേവനം ലഭ്യമാകും. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഒപി സമയം രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് ആറുവരെയാണ്.

Top Stories
Share it
Top