രാജ്യസഭാ സീറ്റുതർക്കം: സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള കലഹം- കോടിയേരി

തിരുവനന്തപുരം: രാജ്യസഭാ സീറ്റ്​ സംബന്ധിച്ച്​ കോൺഗ്രസിൽ ഉടലെടുത്ത പ്രതിഷേധങ്ങൾ സ്ഥാനമാനങ്ങൾക്ക്​ വേണ്ടിയുള്ള കലഹം മാത്രമാണെന്ന് കോടിയേരി ബാലകൃഷ്ണൻ. ...

രാജ്യസഭാ സീറ്റുതർക്കം:  സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള കലഹം- കോടിയേരി

തിരുവനന്തപുരം: രാജ്യസഭാ സീറ്റ്​ സംബന്ധിച്ച്​ കോൺഗ്രസിൽ ഉടലെടുത്ത പ്രതിഷേധങ്ങൾ സ്ഥാനമാനങ്ങൾക്ക്​ വേണ്ടിയുള്ള കലഹം മാത്രമാണെന്ന് കോടിയേരി ബാലകൃഷ്ണൻ. അതിനാലാണ്​ മൂന്നാം സ്​ഥാനാർഥിയെ നിർത്താത്തതെന്നും കോടി​യേരി ആരോപിച്ചു.

പ്രതിഷേധിക്കുന്ന കോൺഗ്രസുകാരാണ്​ സ്​ഥാനാർഥി​യെ നിർത്തേണ്ടത്​. അങ്ങനെ നിർത്തുകയാണെങ്കിൽ പിന്തുണ നൽകുന്ന കാര്യം എൽ.ഡി.എഫ്​ ആലോചിക്കാമെന്നും കോടിയേരി പറഞ്ഞു.

കോട്ടയത്ത്​ ഉപതെരഞ്ഞെടുപ്പ്​ നേരിടാൻ​ യു.ഡി.എഫ്​ തയാറുണ്ടോ എന്ന് വെല്ലുവിളിച്ച കോടിയേരി, ​ജോസ്​ കെ. മാണി കോട്ടയത്തെ ജനങ്ങളെ വെല്ലുവിളിച്ചെന്നും ഏഴുകോടിയോളം രൂപ മണ്ഡലത്തിന്​ നഷ്​ടമാകുമെന്നും കോടിയേരി പറഞ്ഞു.

യു.ഡി.എഫി​​ൻെറ രാജ്യസഭാ സ്​ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ട ജോസ്​.കെ മാണി നിലവിൽ കേരളാ കോൺഗ്രസി​​ൻെറ ലോക്​ സഭാ എം.പിയാണ്​. 2019ൽ കാലാവധി കഴിയാനിരിക്കെയാണ് സ്ഥാനം രാജിവെച്ച് ജോസ്​.കെ മാണി ​രാജ്യസഭയിലേക്ക്​ ​മത്​സരിക്കുന്നത്​.