പോലീസ് തന്നെ വേട്ടയാടുന്നെന്ന് അശ്വതി ജ്വാല 

Published On: 30 April 2018 6:00 AM GMT
പോലീസ് തന്നെ വേട്ടയാടുന്നെന്ന് അശ്വതി ജ്വാല 

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്നാരോപിച്ച് പോലീസ് തന്നെ വേട്ടയാടുന്നെന്ന് സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല. സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വീട്ടിലും ഓഫീസിലും കയറിയിറങ്ങുകയാണെന്നും അതേസമയം, നോട്ടീസ് കിട്ടിയ ശേഷം സ്‌റ്റേഷനില്‍ ഹാജരായാല്‍ മതിയെന്ന് പോലീസ് അറിയിച്ചതായും അശ്വതി പറഞ്ഞു.

ഇന്ന് രാവിലെ ഹാജരാകാനായിരുന്നു നേരത്തെ പോലീസ് അറിയിച്ചിരുന്നത്. അതേസമയം, ലിഗയുടെ കൊലപാതകത്തില്‍ നിര്‍ണായകമായ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ട് ഇന്ന് ലഭിച്ചേക്കും. ലിഗയെ കാട്ടിലേക്ക് കൊണ്ടുവന്ന വള്ളത്തില്‍ നിന്ന് ലഭിച്ച തെളിവുകളുടെ ശാസ്ത്രീയ പരിശോധനാ ഫലവും ഇന്ന് ലഭിക്കും. കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണ്. കേസില്‍ ഇതുവരെ മൂന്ന് പ്രതികളടക്കം പത്തിലേറെ പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. എന്നാല്‍ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളവരുടെ അറസ്റ്റ് വൈകും.

Top Stories
Share it
Top