എ.ടി.എം തട്ടിപ്പ് കേസിലെ പ്രതിയെ കേരളത്തിലേക്ക് എത്തിച്ചു

മലപ്പുറം: വെരിഫിക്കേഷനെന്നും എ.ടി.എം കാര്‍ഡ് ബ്ലോക്കായിട്ടുണ്ടെന്നും മറ്റും പറഞ്ഞ് വിവിധ ബാങ്കുകളുടെ ഹെഡ് ഓഫീസുകളില്‍ നിന്നെന്ന വ്യാജേന ഫോണില്‍...

എ.ടി.എം തട്ടിപ്പ് കേസിലെ പ്രതിയെ കേരളത്തിലേക്ക് എത്തിച്ചു

മലപ്പുറം: വെരിഫിക്കേഷനെന്നും എ.ടി.എം കാര്‍ഡ് ബ്ലോക്കായിട്ടുണ്ടെന്നും മറ്റും പറഞ്ഞ് വിവിധ ബാങ്കുകളുടെ ഹെഡ് ഓഫീസുകളില്‍ നിന്നെന്ന വ്യാജേന ഫോണില്‍ വിളിച്ച് എ.ടി.എം കാര്‍ഡ് നമ്പറും ഒ.ടി.പി വിവരങ്ങളും ചോദിച്ചറിഞ്ഞ് പണം തട്ടുന്ന സംഘത്തിലെ പ്രതിയായ ജാര്‍ഖണ്ഡ് ജാംതാര ജില്ലയിലെ പട്രോദി സ്വദേശിയായ ബദ്രി മണ്ടല്‍ (24 വയസ്സ്) എന്നയാളെ ഝാര്‍ഖണ്ഡ് പൊലീസ് കേരള പൊലീസിന് കൈമാറി. സമാന കേസില്‍ അവിടെ ജയിലില്‍ കഴിയുകയായിരുന്നു.

പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കനത്ത സുരക്ഷയില്‍ ഇന്നലെയാണ് ജാര്‍ഖണ്ഡ് പോലീസ് കേരളത്തിലെത്തിച്ചത്.

കഴിഞ്ഞ നവമ്പര്‍ മാസമാണ് കേസിനാസ്പദമായ സംഭവം. മഞ്ചേരി സ്വദേശിയായ യുവാവിനെ പ്രതി വിളിച്ച് എ.ടി.എം നമ്പര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് നിങ്ങളുടെ എ.ടി.എം കാര്‍ഡ് ബ്ലോക്ക് ആയിട്ടുണ്ടെന്നും അത് അണ്‍ബ്ലോക്ക് ചെയ്യുന്നതിനായി ഇപ്പോള്‍ ഫോണിലേക്ക് വന്ന ഒ.ടി.പി പറഞ്ഞ് തരണമെന്നും ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച് ഒ.ടി.പി നമ്പര്‍ പങ്ക് വെച്ചതോടെ പരാതിക്കാരന്റെ അക്കൌണ്ടിലെ ഒന്നര ലക്ഷം രൂപ നഷ്ടപ്പെടമായി.

Story by
Read More >>