എബിവിപിയുടെ കലക്ട്രേറ്റ് മാർച്ചിൽ സംഘർഷം;വിദ്യാർഥിനികൾ ഉൾപ്പടെയുള്ളവർക്ക് പരിക്ക്

Published On: 2018-07-19 09:45:00.0
എബിവിപിയുടെ കലക്ട്രേറ്റ് മാർച്ചിൽ സംഘർഷം;വിദ്യാർഥിനികൾ ഉൾപ്പടെയുള്ളവർക്ക് പരിക്ക്

കോഴിക്കോട്: ക്യാമ്പസ് ഫ്രണ്ടിനെ നിരോധിക്കുക എന്ന ആവശ്യവുമായി എബിവിപി സംസ്ഥാന തല മാർച്ചിന്റെ ഭാഗമായി കോഴിക്കോട് കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രകടനമായി എത്തിയ സമരക്കാർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.

പോലീസ് ബാരിക്കേഡുകൾ വിദ്യാർഥികൾ മറിച്ചിട്ടതിനെ തുടർന്ന് പോലീസ് ജലപീരങ്കി ഉപയോഗിച്ചു. ജലപീരങ്കി ഉപയോഗിച്ചതിനെ തുടർന്ന് വിദ്യാർഥിനികൾ അടക്കമുള്ളവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പോലീസ് വാഹനത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിസ്മയ, അനുശ്രീ, അനഹ എന്നീ വിദ്യാർഥിനികൾക്കാണ് പരിക്കേറ്റത്.മാർച്ചിനെ അഭിസംബോധന ചെയ്ത് എ ബി വി പി ജില്ലാ പ്രസിഡന്റ് കെ വി രജീഷ്, ജില്ലാ സെക്രട്ടറി അമൽ മനോജ് എന്നിവർ സംസാരിച്ചു.

Top Stories
Share it
Top