അട്ടപ്പാടി മധു കൊലക്കേസ്: പ്രതികള്‍ക്ക് ജാമ്യം

Published On: 2018-05-30T14:00:00+05:30
അട്ടപ്പാടി മധു കൊലക്കേസ്: പ്രതികള്‍ക്ക് ജാമ്യം

കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന കേസില്‍ 16 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. പാലക്കാട് ജില്ല വിട്ടുപോകരുത്, മണ്ണാര്‍ക്കാട് താലൂക്കില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നിവയാണ് മറ്റ് ഉപാധികള്‍.

അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ വാദം കോടതി അംഗീകരിച്ചു. പ്രതികള്‍ ഒരു ലക്ഷം രൂപ ബോണ്ടായി നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അരിയടക്കമുള്ള ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ചാണ് മധുവിനെ ആള്‍ക്കൂട്ടം തല്ലിച്ചതച്ചത്. അവശനായ യുവാവിനെ പിന്നീട് പോലീസിന് കൈമാറിയെങ്കിലും സ്‌റ്റേഷനിലെത്തും വഴി മരിച്ചിരുന്നു.

Top Stories
Share it
Top