അട്ടപ്പാടി മധുവിന്റെ കൊലപാതകം: മജിസ്‌ട്രേറ്റ്തല അന്വേഷണം തുടങ്ങി

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ചുകൊന്ന് സംഭവത്തില്‍ മജിസ്‌ട്രേറ്റുതല അന്വേഷണം തുടങ്ങി. ഒറ്റപ്പാലം സബ് ഡിവിഷണല്‍...

അട്ടപ്പാടി മധുവിന്റെ കൊലപാതകം: മജിസ്‌ട്രേറ്റ്തല അന്വേഷണം തുടങ്ങി

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ചുകൊന്ന് സംഭവത്തില്‍ മജിസ്‌ട്രേറ്റുതല അന്വേഷണം തുടങ്ങി. ഒറ്റപ്പാലം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് രണ്ടുപേരുടെ മൊഴി രേഖപ്പെടുത്തി. അടുത്തമാസം ആദ്യവാരത്തോടെ അന്വേഷണ റിപ്പോര്‍ട്ട് ജില്ലാകളക്ടര്‍ക്ക് സമര്‍പ്പിക്കും

മധുവിന്റെ സഹോദരിയായ ചന്ദ്രികയുടെ ഭര്‍ത്താവ് മുരുകന്റെയും കൊലപാതകത്തിന് ശേഷം പരിശോധന നടത്തിയ അഗളി സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ.ലിമ ഫ്രാന്‍സിസിന്റെയും മൊഴിയാണ് രേഖപ്പെടുത്തിയത്. അന്ന് പരിശോധനാ സംഘത്തിലുണ്ടായിരുന്ന അഡീഷണല്‍ എസ്.ഐ പ്രസാദ് വര്‍ക്കിയുടെ മൊഴിയാണ് ഇനി രേഖപ്പെടുത്താന്‍ ബാക്കിയുള്ളത്.

എഫ്. ഐ.ആറും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പരിശോധിച്ച് ജൂലായ് 10-നകം അന്വേഷണ റിപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ് ജില്ലാ മജിസ്‌ട്രേറ്റായ ജില്ലാ കളക്ടര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന് കൈമാറും.

Read More >>