റവന്യുമന്ത്രിയുടെ പണം തട്ടിയെടുക്കാന്‍ സൈബർ തട്ടിപ്പ് സംഘത്തിന്റെ ശ്രമം

തിരുവനന്തപുരം: റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ എ.ടി.എം കാര്‍ഡിന്റെ പിന്‍ നമ്പര്‍ ചോദിച്ച് പണം തട്ടിയെടുക്കാന്‍ സൈബർ തട്ടിപ്പ് സംഘത്തിൻറെ ശ്രമം....

റവന്യുമന്ത്രിയുടെ പണം തട്ടിയെടുക്കാന്‍ സൈബർ തട്ടിപ്പ് സംഘത്തിന്റെ ശ്രമം

തിരുവനന്തപുരം: റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ എ.ടി.എം കാര്‍ഡിന്റെ പിന്‍ നമ്പര്‍ ചോദിച്ച് പണം തട്ടിയെടുക്കാന്‍ സൈബർ തട്ടിപ്പ് സംഘത്തിൻറെ ശ്രമം. പിന്‍നമ്പര്‍ ചോദിച്ച് തുടര്‍ച്ചയായി ഫോണിലേക്ക് വിളിയെത്തിയതോടെ മന്ത്രി പൊലീസില്‍ പരാതി നല്‍കി. പിന്‍ നമ്പര്‍ ചോദിച്ച് പണം തട്ടുന്ന സൈബര്‍ സംഘമാണ് ഇതിന് പിന്നിലെന്ന് കരുതുന്നു.

നാല് ദിവസം മുമ്പാണ് മന്ത്രിയുടെ ഔദ്യോഗിക മൊബൈല്‍ ഫോണ്‍ നമ്പരിലേക്ക് കോള്‍ വന്നത്. മന്ത്രി തന്നെയാണ് ആ കോള്‍ എടുത്തത്. എ.ടി.എം കാര്‍ഡ് ബ്ലോക്കായെന്നും പിന്‍നമ്പര്‍ പറഞ്ഞുതന്നാല്‍ സഹായിക്കാമെന്ന് വിളിച്ചയാള്‍ പറഞ്ഞു. ഹിന്ദിയില്‍ സംസാരിച്ച് തുടങ്ങിയപ്പോള്‍ മലയാളത്തില്‍ പറയാനായി മന്ത്രി ആവശ്യപ്പെട്ടു. അതോടെ സംസാരം മലയാളത്തിലായി. സംശയം തോന്നിയപ്പോള്‍ ഫോണ്‍ ഗണ്‍മാനു കൈമാറുകയായിരുന്നു.

ഒടുവില്‍ മന്ത്രിയുടെ ഫോണിലേക്കാണ് വിളിക്കുന്നതെന്ന് ഗണ്‍മാന്‍ പറഞ്ഞതോടെ ഫോണ്‍വിളി നിലച്ചു. ഇ​തു സം​ബ​ന്ധി​ച്ചു മ​ന്ത്രി​യു​ടെ ഓ​ഫി​സ് ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് സൈ​ബ​ർ വി​ഭാ​ഗ​ത്തി​നു പ​രാ​തി കൈ​മാ​റി​യ​താ​യും ഇ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി മ​ന്ത്രി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് ത​ട്ടി​പ്പു സം​ഘ​ങ്ങ​ൾ ബാ​ങ്കി​ൽ നി​ന്നാ​ണെ​ന്നും ര​ഹ​സ്യ ന​മ്പ​ർ ചോ​ദി​ച്ചും വി​ളി​ക്കു​ന്ന​തു പ​തി​വാ​യി​രു​ന്നു.

Story by
Next Story
Read More >>