പോലീസ് സ്‌റ്റേഷന് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയ യുവതി കസ്റ്റഡിയിൽ 

Published On: 3 Aug 2018 10:45 AM GMT
പോലീസ് സ്‌റ്റേഷന് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയ യുവതി കസ്റ്റഡിയിൽ 

ഇടുക്കി: ഇടുക്കി കളക്ടറേറ്റിന് സമീപം സ്ത്രീയുടെ ആത്മഹത്യാ ഭീഷണി. സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എസ്പി ഓഫിസിന് മുൻപിലാണ് സ്ത്രീ ആത്മഹത്യാഭീഷണി മുഴക്കിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇടുക്കി സ്വദേശിനിയായ സാലി അരുവിക്കൽ ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. എസ്പി ഓഫീസിനു മുന്നിൽ എത്തിയ ഇവർ തലയിലേക്ക് കയ്യിൽ കരുതിയിരുന്ന പെട്രോൾ ഒഴിക്കുകയായിരുന്നു. പോലീസ് തനിക്കെതിരെ നിരന്തരമായി കള്ളക്കേസ് എടുക്കുന്നു എന്ന് ആരോപിച്ചായിരുന്നു ആത്മഹത്യ ഭീഷണി. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഇവരെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.

സ്ത്രീക്ക് മാനസിക വിഭ്രാന്തിയുള്ളതായി സംശയിക്കുന്നുവെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. ഇവർക്കെതിരെ പോലീസ് കേസെടുത്തു. അയല്‍വാസിയുമായുള്ള ഭൂമി തര്‍ക്കത്തിന്റെ പേരില്‍ പല തവണ എസ്പി ഓഫീസില്‍ പരാതി നല്‍കിയെന്നും അത് കണക്കിലെടുക്കാതെ അയല്‍വാസിയുമായി ചേര്‍ന്ന് തന്നെ കേസില്‍ കുടുക്കാന്‍ പോലീസ് കൂട്ടു നില്‍ക്കുന്നുവെന്നുമാണ് ഇവരുടെ ആരോപണം. എന്നാല്‍ രണ്ടു കക്ഷികളും പരാതി നല്‍കിയിട്ടുണ്ടെന്നും അതിനെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നും പോലീസ് മേധാവി കെ.ബി വേണുഗോപാൽ അറിയിച്ചു.

Top Stories
Share it
Top