കണ്ണൂരില്‍ യാത്രയ്ക്കിടെ ഓട്ടോയ്ക്ക് മുകളില്‍ മരം വീണു; ഒരു മരണം

കണ്ണൂര്‍: കനത്ത കാറ്റിലും മഴയിലും കാക്കയങ്ങാട് എടത്തൊട്ടിയില്‍ ഓടുന്ന ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു. നാലു പേര്‍ക്ക് ഗുരുതര...

കണ്ണൂരില്‍ യാത്രയ്ക്കിടെ ഓട്ടോയ്ക്ക് മുകളില്‍ മരം വീണു; ഒരു മരണം

കണ്ണൂര്‍: കനത്ത കാറ്റിലും മഴയിലും കാക്കയങ്ങാട് എടത്തൊട്ടിയില്‍ ഓടുന്ന ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു. നാലു പേര്‍ക്ക് ഗുരുതര പരുക്കേറ്റു. കാഞ്ഞിരങ്ങാട് സ്വദേശി സിത്താരയാണ് മരിച്ചത് .

കല്ലേരിമല കയറ്റത്തിലാണ് അപകടം. അടിവശം ദ്രവിച്ച മരമാണ് ഓട്ടോറിക്ഷയ്ക്ക് മുകളില്‍ വീണത്. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നു. നാട്ടുകാരും ഇരിട്ടി ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് അപകടത്തില്‍ പെട്ടവരെ പുറത്തെത്തിച്ചത്.

Story by
Read More >>