നിരക്ക് വർദ്ധന; ജൂലായ് മൂന്ന് മുതൽ സംസ്ഥാനത്ത് ഓട്ടോ, ടാക്സി അനിശ്ചിതകാല സമരം

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലായ് മൂന്ന് മുതല്‍ ഓട്ടോറിക്ഷ, ടാക്‌സി അനിശ്ചിതകാല സമരം. ഓട്ടോ, ടാക്‌സി, ലൈറ്റ് മോട്ടോര്‍ വാഹന നിരക്കുകകള്‍ കാലോചിതവും...

നിരക്ക് വർദ്ധന; ജൂലായ് മൂന്ന് മുതൽ സംസ്ഥാനത്ത് ഓട്ടോ, ടാക്സി അനിശ്ചിതകാല സമരം

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലായ് മൂന്ന് മുതല്‍ ഓട്ടോറിക്ഷ, ടാക്‌സി അനിശ്ചിതകാല സമരം. ഓട്ടോ, ടാക്‌സി, ലൈറ്റ് മോട്ടോര്‍ വാഹന നിരക്കുകകള്‍ കാലോചിതവും ശാസ്ത്രീയവുമായി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അനിശ്ചിതകാല സമരം ആരംഭിക്കുന്നത്.

സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തില്‍ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, ടി.യു.സി.ഐ, യു.ടി.യു.സി, ജെ.ടി.യു യൂണിയനുകളില്‍പ്പെടുന്ന സംസ്ഥാനത്തെ എട്ടു ലക്ഷത്തോളം തൊഴിലാളികളാണ് സമരം ആരംഭിക്കുന്നത്. സംസ്ഥാനത്തെ ഓട്ടോ, ടെംപോ, ട്രാവലറുകള്‍, ഗുഡ്‌സ് ഓട്ടോകൾ തുടങ്ങിയ ചെറുവാഹനങ്ങളെല്ലാം പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സമരസമിതി ചെയര്‍മാന്‍ ഇ. നാരായണന്‍ നായര്‍, കണ്‍വീനര്‍ കെ.വി ഹരിദാസ് എന്നിവര്‍ അറിയിച്ചു.

വര്‍ധിപ്പിച്ച ആര്‍.ടി.എ ഓഫിസ് ഫീസുകള്‍ ഒഴിവാക്കുക, അവകാശാനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുക,ടാക്‌സി കാറുകള്‍ക്ക് 15 വര്‍ഷത്തേക്ക് മുന്‍കൂര്‍ ടാക്‌സ് തീരുമാനം പിന്‍വലിക്കുക, ക്ഷേമനിധിയില്‍ മുഴുവന്‍ മോട്ടോര്‍ വാഹന തൊഴിലാളികളെയും ഉള്‍പ്പെടുത്തുക, ഓട്ടോറിക്ഷ ഫെയര്‍ മീറ്ററുകള്‍ സീല്‍ ചെയ്യുന്നത് വൈകിയാല്‍ ഈടാക്കുന്ന 2000 രൂപ പിഴ നടപടി ഒഴിവാക്കുക എന്നതാണ് സമരക്കാരുടെ മറ്റ് ആവശ്യങ്ങള്‍.


Read More >>