കണ്ണിപ്പൊയില്‍ ബാബു വധം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പിടിയില്‍

Published On: 2018-06-16T09:45:00+05:30
കണ്ണിപ്പൊയില്‍ ബാബു വധം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പിടിയില്‍

വെബ്ഡസ്‌ക്‌: മാഹിയിലെ സിപിഎം നേതാവ് കണ്ണിപ്പൊയില്‍ ബാബുവിന്റെ കൊലപാതക കേസിലെ ഒന്നാം പ്രതി മാഹി ചേമ്പ്ര അയ്യാത്ത് മീത്തല്‍ എരില്‍ അരസന്‍ എന്ന സനീഷ് (30) നെ പിറവം പാലച്ചുവട്ടില്‍ നിന്നും പോലീസ് പിടികൂടി. കഴിഞ്ഞ 17 ദിവസമായി പാലച്ചുവട്ടിലെ ബേക്കറി ബോര്‍മയില്‍ ജോലിചെയ്യുകയായിരുന്നു. രണ്ട് വര്‍ഷം മുന്‍പും ഇയാള്‍ ഇവിടെ ജോലി ചെയ്തിരുന്നു.

ഇരുപത് വര്‍ഷമായി പിറവത്ത് ബേക്കറി നടത്തുന്ന ബോര്‍മ ഉടമ കണ്ണൂര്‍ തലശ്ശേരി സ്വദേശി സുധീഷിനെയും പോലീസ് കസ്റ്റഡയില്‍ എടുത്തു. പ്രതിക്കായി മാഹി പോലീസ് നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ടവര്‍ ലൊക്കറ്റ് ചെയ്താണ് പ്രതിയുടെ താവളം കണ്ടെത്തിയത്.

രണ്ട് ദിവസമായി പ്രതി പോലീസ് നിരീക്ഷണത്തിലായിരുന്നു. പിറവം പോലീസിന്റെ സഹായത്തോടെ മാഹി പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ആര്‍എസ്എസ് ഗുണ്ടകള്‍ക്ക് ഒളിത്താവളങ്ങള്‍ പിറവത്ത് പല സ്ഥലങ്ങളിലും ഒരുക്കിയിരിക്കുന്നതായി സിപിഎം കൂത്താട്ടുകുളം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ആര്‍എസ്എസ് കാര്യാലയങ്ങളിലും മറ്റ് സംശയാസ്പദമായ കേന്ദ്രങ്ങളിലും പോലീസ് തെരച്ചില്‍ നടത്തണമെന്ന് ഏരിയ സെക്രട്ടറി ഷാജു ജേക്കബ് പറഞ്ഞു.


Top Stories
Share it
Top