കാര്‍ഷികവായ്പ്പക്ക് കൈക്കൂലിയായി ശരീരം ആവശ്യപ്പെട്ട ബാങ്ക് മാനേജര്‍ അറസ്റ്റില്‍ 

നാഗ്പൂര്‍: കാര്‍ഷിക വായ്പ പാസാക്കാന്‍ കര്‍ഷകന്റെ ഭാര്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ആവശ്യപ്പെട്ട ബാങ്ക് മാനേജര്‍ അറസ്റ്റില്‍.മഹാരാഷ്ട്രയിലെ...

കാര്‍ഷികവായ്പ്പക്ക് കൈക്കൂലിയായി ശരീരം ആവശ്യപ്പെട്ട ബാങ്ക് മാനേജര്‍ അറസ്റ്റില്‍ 

നാഗ്പൂര്‍: കാര്‍ഷിക വായ്പ പാസാക്കാന്‍ കര്‍ഷകന്റെ ഭാര്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ആവശ്യപ്പെട്ട ബാങ്ക് മാനേജര്‍ അറസ്റ്റില്‍.മഹാരാഷ്ട്രയിലെ ദട്ടാലയിലെ സെന്‍ട്രല്‍ ബാങ്ക് മാനേജര്‍ രാജേഷ് ഹിവ്‌സെയാണ് ബുല്‍ധാന പോലീസ് അറസ്റ്റ് ചെയ്തത്.

ജൂലൈ 23ന് ഭര്‍ത്താവിനോടൊത്ത് വായ്പയ്ക്ക് അപേക്ഷിക്കാന്‍ ബാങ്കിലെത്തിയപ്പോഴാണ് യുവതിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. പിന്നീട്, മാനേജര്‍ പ്യൂണിനെ യുവതിയുടെ വീട്ടില്‍ വിട്ട് യുവതിയെ മാനേജരുമായി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നു.

ബന്ധത്തിന് തയ്യാറായാല്‍ നിരവധി ആനുകൂല്യങ്ങളും നേട്ടങ്ങളും ഉണ്ടാകുമെന്ന് പ്യൂണ്‍ യുവതിയെ അറിയിച്ചു. സംഭാഷണം റെക്കോര്‍ഡ് ചെയ്ത യുവതി പിന്നീട് പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് മാനേജരെയും പ്യൂണിനെയും അറസ്റ്റ് ചെയ്തു.

Read More >>