ബേപ്പൂര്‍ വില്ലേജ് ഓഫീസില്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു; ഉദ്യോഗസ്ഥര്‍ ഒപ്പിട്ട് മുങ്ങുന്നു

Published On: 2018-07-08T12:30:00+05:30
ബേപ്പൂര്‍ വില്ലേജ് ഓഫീസില്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു; ഉദ്യോഗസ്ഥര്‍ ഒപ്പിട്ട് മുങ്ങുന്നു

കോഴിക്കോട്: ബേപ്പൂര്‍ വില്ലേജ് ഓഫീസില്‍ വിജലന്‍സ് നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. ഉത്തരമേഖലാ വിജിലന്‍സ് ഡിവൈ എസ് പി പ്രേംദാസിന്റെ നേതൃത്വത്തില്‍ അഞ്ചുജില്ലകളിലെ 25 വില്ലേജ് ഓഫീസുകളില്‍ നടത്തിയ റെയ്ഡിന്റെ ഭാഗമായായണ് ബേപ്പൂര്‍ വില്ലേജ് ഓഫീസില്‍ പരിശോധന നടത്തിയത്.

വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ പലരും ഹാജര്‍ബുക്കില്‍ ഒപ്പിടുന്നില്ലെന്നും പുറത്തുപോകുന്നത് രേഖപ്പെടുത്തുന്നില്ലെന്നും വിജിലന്‍സ് കണ്ടെത്തി. നിരവധി അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കാതെ കെട്ടിക്കിടക്കുന്നതായും കണക്കില്‍ പെടാത്ത 1600 കണ്ടെത്തിയതായും വിജിലന്‍സ് അറിയിച്ചു.

ഡിവൈ എസ് പിമാരായ സാബു, എല്‍ സുരേന്ദ്രന്‍, ഇന്‍സ്പെക്ടര്‍മാരായ ടി സജീവന്‍, വിനോദ്, സജീവ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കോഴിക്കോട് ജില്ലയില്‍ അഞ്ചിടങ്ങളിലാണ് പരിശോധന നടത്തിയത്.

Top Stories
Share it
Top