പരോളിനായി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് ബിജു രാധാകൃഷ്ണൻ

തിരുവനന്തപുരം: പരോള്‍ അനുവദിക്കില്ലെന്ന് ആരോപിച്ച് സോളാർ കേസ് പ്രതി ബിജു രാധകൃഷ്ണൻ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. ജീവപര്യന്തം ശിക്ഷയ്ക്ക്...

പരോളിനായി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് ബിജു രാധാകൃഷ്ണൻ

തിരുവനന്തപുരം: പരോള്‍ അനുവദിക്കില്ലെന്ന് ആരോപിച്ച് സോളാർ കേസ് പ്രതി ബിജു രാധകൃഷ്ണൻ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട തനിക്ക് ഒരു തവണ പോലും പരോൾ ലഭിച്ചിട്ടില്ലെന്ന് ബിജു രാധാകൃഷ്ണന്റെ പരാതിയിൽ പറയുന്നു. പരാതി സ്വീകരിച്ച മനുഷ്യാവകാശ കമ്മീഷൻ സംഭവത്തിൽ ജയിൽ ഡിജിപിയോട് വിശദീകരണം ആവശ്യപ്പെട്ടു.

സോളാർ കേസിൽ കഴിഞ്ഞ അഞ്ചുവർഷമായി ബിജു രാധാകൃഷ്ണൻ ജയിലിലാണ്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഒരാൾക്ക് രണ്ട് വർഷം പൂർത്തിയായാൽ പരോൾ അനുവ​​ദിക്കാം. എന്നാൽ തന്റെ കേസിൽ ഇതുണ്ടായില്ല, ബിജു പരാതിയിൽ ആരോപിച്ചു. കഴിഞ്ഞ മാർച്ച് 10നാണ് ബിജു രാധാകൃഷ്ണൻ പരോളിന് അപേക്ഷ നൽകിയത്.

ജില്ലാ പ്രൊബേഷണറി ഓഫീസറും പൊലീസും നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരോള്‍ അനുവദിക്കുക. പ്രൊബേഷണറി ഓഫിസര്‍ ബിജുവിന് അനുകൂലമായാണ് റിപ്പോര്‍ട്ട് നല്‍കിയതെങ്കിലും പൊലീസ് റിപ്പോര്‍ട്ട് എതിരാണെന്ന് ബിജുവിന്റെ അഭിഭാഷക നിഷ കെ പീറ്റർ പറഞ്ഞു. വിവാദമായ കേസിലെ പ്രതിയെന്ന് ചൂണ്ടിക്കാണിച്ചാണ് പൊലീസ് ബിജുവിന് അനുകൂലമായി റിപ്പോര്‍ട്ടുകള്‍ നല്‍കാത്തത്.

കൂടാതെ പരോളിലിറങ്ങിയാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ കേസിലെ മറ്റൊരു പ്രതിയായ സരിത എസ് നായര്‍ പുറത്തിറങ്ങിയിട്ടുണ്ട്. പ്രമാദമായ മറ്റുകേസുകളിലെ പ്രതികൾക്ക് പരോൾ അനുവദിക്കുമ്പോൾ ബിജു രാധാകൃഷ്ണന് പരോൾ അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനമെന്നാണ് ബിജുവിന്റെ അഭിഭാഷക മനുഷ്യാവാശ കമ്മീഷന് നൽകിയ പരാതിയിൽ ചൂണ്ടികാണിക്കുന്നു.

Story by
Read More >>