ശബരിമല: ബിന്ദു അമ്മിണി സുപ്രീംകോടതിയില്‍; യുവതീപ്രവേശം നടപ്പാക്കണമെന്നാവശ്യം

യുവതീപ്രവേശം തടയുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സര്‍ക്കാര്‍ വിധി നടപ്പിലാക്കണമെന്നും ബിന്ദു അമ്മിണി നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ശബരിമല: ബിന്ദു അമ്മിണി സുപ്രീംകോടതിയില്‍; യുവതീപ്രവേശം നടപ്പാക്കണമെന്നാവശ്യം

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണി സുപ്രീം കോടതിയില്‍. ശബരിമലയിൽ ദർശനം നടത്താൻ ആഗ്രഹിക്കുന്ന യുവതികൾക്ക് സംരക്ഷണം നൽകണം. ദർശനത്തിനെത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കുന്ന കേരളാ പൊലീസിന്റെ നടപടി അടിയന്തരമായി നിര്‍ത്തലാക്കണമെന്നും ബിന്ദു അമ്മിണിയുടെ ഹർജിയിൽ ആവശ്യപ്പെടുന്നു.

യുവതീപ്രവേശം തടയുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സര്‍ക്കാര്‍ വിധി നടപ്പിലാക്കണമെന്നും ബിന്ദു അമ്മിണി നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌ത്രീപ്രവേശന വിധിക്ക് സംസ്ഥാന സർക്കാർ പ്രചാരണം നല്‍കണമെന്നും അപേക്ഷയിലുണ്ട്. കഴിഞ്ഞവർഷം ശബരിമലയിൽ ദർശനം നടത്തിയ ഇവർക്ക് നേരെ അടുത്തിടെ കൊച്ചിയിൽ വലിയ പ്രതിഷേധം നടന്നിരുന്നു. ഇതിനിടെ പൊലീസ് കമ്മിഷണർ ഓഫീസ് പരിസരത്തു വച്ച് ആക്രമണമുണ്ടാവുകയും ചെയ്തു.

ഹിന്ദു ഹെൽപ് ലൈൻ സംസ്ഥാന കോ-ഓർഡിനേറ്റർ കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി ശ്രീനാഥ് പത്മനാഭൻ മുളകുസ്പ്രേ അടിക്കുകയായിരുന്നു. ബിന്ദു അമ്മിണി ശബരിമലയിലേക്ക് പോകുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.തൃപ്തി ദേശായിക്കും സംഘത്തിനുമൊപ്പം കൊച്ചിയിലെത്തിയപ്പോഴാണ് ബിന്ദുവിനെതിരെ പ്രതിഷേധമുണ്ടായത്. ബിജെപി നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Read More >>