കെഎം മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ മുഖമെന്ന് ബിനോയ് വിശ്വം; മാണി പിന്തുടരുന്നത് യുഡിഎഫ് നയം

കൊല്ലം: കെഎം മാണിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സിപിഐ നേതാവ് ബിനോയ് വിശ്വം. കെഎം മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ മുഖമാണെന്ന് ബിനോയ് വിശ്വം...

കെഎം മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ മുഖമെന്ന് ബിനോയ് വിശ്വം; മാണി പിന്തുടരുന്നത് യുഡിഎഫ് നയം

കൊല്ലം: കെഎം മാണിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സിപിഐ നേതാവ് ബിനോയ് വിശ്വം. കെഎം മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ മുഖമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. മാണിയെ എല്‍ഡിഎഫിന്റെ ഭാഗമാക്കുന്നതില്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫിന്റെ രാഷ്ട്രീയ മൂല്യങ്ങളോട് ചേരുന്നതല്ല മാണിയുടെ സമീപനം. മാണിയെ എല്‍ഡിഎഫിന്റെ ഭാഗമാക്കുന്നതിനോട് യോജിപ്പില്ല. മാണി യുഡിഎഫ് മുന്നണിയുടെ നയമാണ് പിന്തുടരുതെന്നും ബിനോയ് വിശ്വം പറഞ്ഞു.

ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസുമായുള്ള ബന്ധത്തെ ചൊല്ലി സിപിഐഎമ്മും സിപിഐയും തമ്മിലുള്ള തര്‍ക്കം മുറുകവേ ആണ് ബിനോയ് വിശ്വത്തിന്റെ പ്രസ്താവന. അതേ സമയം ചെങ്ങന്നൂരില്‍ ആരുടേയും വോട്ട് വേണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

Read More >>