ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ത്രിപുര മുഖ്യമന്ത്രി എത്തും 

ആലപ്പുഴ: ത്രിപുര മുഖ്യമന്ത്രി ബിബ്ലബ് കുമാര്‍ ദേബ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും. മേയ് 24നാണ് ബിബ്ലബ് ചെങ്ങന്നൂരെത്തുക....

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ത്രിപുര മുഖ്യമന്ത്രി എത്തും 

ആലപ്പുഴ: ത്രിപുര മുഖ്യമന്ത്രി ബിബ്ലബ് കുമാര്‍ ദേബ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും. മേയ് 24നാണ് ബിബ്ലബ് ചെങ്ങന്നൂരെത്തുക. ബിബ്ലബിന്റെ കേരള സന്ദര്‍ശനം വോട്ടര്‍മാര്‍ക്ക് ആവേശമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ചെങ്ങന്നൂര്‍ തെരഞ്ഞടുപ്പ് പ്രചാരണത്തിനെത്തുന്ന ബിബ്ലബിനെ ട്രോളാനുള്ള ഒരുക്കത്തിലാണ് സാമൂഹിക മാധ്യമങ്ങള്‍.

ത്രപുര മുഖ്യമന്തിയായി ഒരുമാസത്തിനിടെ തുടര്‍ച്ചയായി അബദ്ധ പ്രസ്താവനകള്‍ നടത്തി ദേശീയതലത്തില്‍ ശ്രദ്ധനേടിയ നേതാവാണ് ബിബ്ലബ്. മഹാഭാരത കാലഘട്ടത്തില്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉണ്ടായിരുന്നെന്നാണ് ബിബ്ലബിന്റെ ആദ്യ അബദ്ധ പ്രസ്താവന. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഒരു വര്‍ഷം 104 ഉപഗ്രഹങ്ങള്‍ ശൂന്യാകാശത്തേക്ക് അയച്ച കേന്ദ്ര സര്‍ക്കാരിന്റെ നേട്ടം ഇതിന് തെളിവാണെന്നും ബിബ്ലബ് വാദിച്ചു.

ലേകസുന്ദരി ഡയാന ഹെയ്ഡനെ വിമര്‍ശിച്ച് കുപ്രസിദ്ധി നേടി. കൂടാതെ പശ്ചിമ ബഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് മനോരോഗമാണെന്നും ബിബ്ലബ് പ്രസ്താവിച്ചു. തുടര്‍ച്ചയായി വിഡ്ഢിത്ത പ്രസ്താവനകള്‍ നടത്തിയ ബിബ്ലബിനോട് പ്രധാനമന്ത്രി നേരിട്ട് വിളിപ്പിച്ച് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ അതിന് ശേഷവും ബിബ്ലബ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തി. സിവില്‍ സര്‍വീസിന് മെക്കാനിക്കല്‍ എഞ്ചിനീയര്‍മാര്‍ ചേരരുതെന്നും സിവിലെഞ്ചിനീയര്‍മാരാണ് അതിന് അപേക്ഷിക്കേണ്ടതെന്നുമുള്ള ബിബ്ലബിന്റെ പ്രസ്താവനയും വിവാദമായിരുന്നു.

Story by
Read More >>