ശ്രീജിത്തിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം ധനസഹായവുമായി ത്രിപുര മുഖ്യമന്ത്രി

Published On: 2018-05-24 06:15:00.0
ശ്രീജിത്തിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം ധനസഹായവുമായി ത്രിപുര മുഖ്യമന്ത്രി

വാരാപ്പുഴ: വാരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ത്രിപുര സര്‍ക്കാരിന്റെ ചെക്ക് ബിജെപി സംസ്ഥാന നേതൃത്വത്തിന് കൈമാറുമെന്നും അവര്‍ അത് കുടുംബത്തിന് കൈമാറുമെന്നും വാരാപ്പുഴയില്‍ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച ബിപ്ലബ് ദേബ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്തത് അഹങ്കാരം കൊണ്ടാണെന്നും അഹങ്കാരം വെടിയാന്‍ തയ്യാറായില്ലെങ്കില്‍ ത്രിപുരയിലെ അവസ്ഥ കേരളത്തിലും ഉണ്ടാകുമെന്നും ബിപ്ലബ് പറഞ്ഞു. ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബിപ്ലബ് കുമാര്‍ വൈകുന്നേരം നാലിന് ചെങ്ങന്നൂരിലെ റോഡ് ഷോയിലും മന്നാറിലും ചെറിയനാടും പൊതുസമ്മേളനത്തിലും പങ്കെടുക്കും.

Top Stories
Share it
Top