പിണറായി വിജയന്‍ അഹങ്കാരം വെടിഞ്ഞ് ജനങ്ങളുടെ മുഖ്യമന്ത്രിയാവണം: ബിപ്ലവ് കുമാര്‍ ദേബ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. പിണറായി വിജയന്‍ അഹങ്കാരം വെടിഞ്ഞ് ജനങ്ങളുടെ...

പിണറായി വിജയന്‍ അഹങ്കാരം വെടിഞ്ഞ് ജനങ്ങളുടെ മുഖ്യമന്ത്രിയാവണം: ബിപ്ലവ് കുമാര്‍ ദേബ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. പിണറായി വിജയന്‍ അഹങ്കാരം വെടിഞ്ഞ് ജനങ്ങളുടെ മുഖ്യമന്ത്രിയാകണമെന്നും ത്രിപുര മുഖ്യമന്ത്രി പറഞ്ഞു.

ശ്രീജിത്തിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധന സഹായം നല്‍കുമെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്തത് അഹങ്കാരമാണെന്നും ഇത് കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം പ്രതികരിച്ചു. ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ബിപ്ലബ് വരാപ്പുഴയില്‍ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തില്‍ ത്രിപുരയിലെ മാണിക് സര്‍ക്കാരും കേരളത്തിലെ പിണറായി സര്‍ക്കാരും ഒരുപോലെയാണെന്നും ഇക്കാരണത്താലാണ് ത്രിപുരയിലെ ജനങ്ങള്‍ ബിജെപിയെ തെരഞ്ഞടുത്തതെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് ഫലം ചെങ്ങന്നൂരില്‍ ആവര്‍ത്തിക്കില്ലെന്നും ജനങ്ങള്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Story by
Read More >>